Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ ട്രക്ക്​ മറിഞ്ഞ്​ കൊല്ലം സ്വദേശി മരിച്ചു

text_fields
bookmark_border
  • റിയാദ്​ -അൽഖർജ്​ റോഡിലുണ്ടായ അപകടത്തിൽ ഒരാൾക്ക്​ പരിക്ക്​
riyadh
cancel

റിയാദ്​: തിങ്കളാഴ്​ച രാവിലെ റിയാദ്​ -അൽഖർജ്​ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. കൊല്ലം വാളത്തുംഗൽ സമസ്​തനഗർ പള്ളിപ്പടി സ്വദേശി മുതിരഴികത്തുവീട്ടിൽ അജിംഷാദാണ്​ (35) അപകടത്തിൽ തൽക്ഷണം മരിച്ചത്​.  

ഇയാൾ ഒാടിച്ച ട്രക്കിന്​ ​ (ഡൈന)​ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന്​ നിയന്ത്രണം വിട്ട്​ റോഡ്​ സൈഡിലെ കോൺക്രീറ്റ്​ ബാരിക്കേഡിലേക്ക്​ ഒാടിക്കയറി മറിയുകയായിരുന്നു​. കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി നവാസിന്​ പരിക്കേറ്റു. അൽഇൗമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവാസ്​ വൈകുന്നേരത്തോടെ  ആശുപത്രി വിട്ടു. അജിംഷാദി​​​െൻറ മൃതദേഹം റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. 

റിയാദ്​ ദീറയിലെ ‘ഷൂസൂൺ’ ഫുഡ്​സ്​റ്റഫ്​ കമ്പനിയിലെ ഡ്രൈവറാണ്​ മരിച്ച അജിംഷാദ്​. പരിക്കേറ്റ നവാസ്​ ഇതേ കമ്പനിയിലെ സെയിൽസ്​മാനാണ്​. അജിംഷാദ്​ അഞ്ചു വർഷമായി റിയാദിലുണ്ട്​. എട്ട്​ മാസം മുമ്പാണ്​ നാട്ടിൽ പോയി മടങ്ങിയത്​. അബ്​ദുൽ വഹാബാണ്​ പിതാവ്​. മാജിദ മാതാവും. ഭാര്യ: ഷിംല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Truck Accident in Riyadh: Kollam Native Dead -Gulf News
Next Story