Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രോഫി ലോഞ്ചിങ്ങും ജേഴ്‌സി പ്രകാശനവും

text_fields
bookmark_border
കെ.​എ​ൽ 14 റി​യാ​ദ് കൂ​ട്ടാ​യ്‌​മ​യു​ടെ എ​ച്ച്.​എം.​ആ​ർ കാ​സ​ർ​കോ​ട് സോ​ക്ക​ർ ലീ​ഗ്
cancel
camera_alt

കെ.​എ​ൽ 14 റി​യാ​ദ് കൂ​ട്ടാ​യ്‌​മ​യു​ടെ എ​ച്ച്.​എം.​ആ​ർ കാ​സ​ർ​കോ​ട് സോ​ക്ക​ർ ലീ​ഗ് ടൂ​ർ​ണ​മെ​ന്റി​ന്റെ

ട്രോ​ഫി ലോ​ഞ്ചി​ങ്, ജേ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങ്

റിയാദ്: കെ.എൽ14 റിയാദ് കൂട്ടായ്മയുടെ കീഴിൽ നടത്തുന്ന എച്ച്.എം.ആർ കാസർകോട് സോക്കർ ലീഗ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജേഴ്സി പ്രകാശനവും നടന്നു. റിയാദിലെ മലസ് പെപ്പർ ട്രീ ഹാളിൽ നടന്ന പരിപാടി ഡോ. ഹാഷിം ഉദ്ഘാടനം ചെയ്തു. നെറ്റ് പ്രൊ ട്രേഡിങ് കമ്പനി എം.ഡി ബഷീർ കാലിക്കറ്റ് ജേഴ്സി പ്രകാശനവും യൂനിവേഴ്സൽ ഗ്രൂപ് എം.ഡി. ഡോ. ലത്തീഫ് ഉപ്പള ട്രോഫി ലോഞ്ചിങ്ങും നിർവഹിച്ചു.

പരിപാടിയിൽ 18 വർഷമായി സൈക്കിൾ സവാരിയിലൂടെ ലോകരാജ്യങ്ങൾ സന്ദർശിച്ച് എയ്‌ഡ്‌സ്‌ ബോധവത്കരണം നടത്തുന്ന ഇന്ത്യൻ വംശജൻ സോമൻ ദേബ്നാഥിനും ഒരുവർഷമായി ബജാജ് ചേതക്കിൽ ലോക രാജ്യങ്ങൾ ചുറ്റുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്‌സൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഖാദർ ആലംപാടി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡി.എം. ജലീൽ, ലത്തീഫ് യൂനിവേഴ്സൽ, ബഷീർ നെറ്റ്പ്രൊ, മുസ്തഫ തന്മിയ, അഷ്‌റഫ് മീപിരി, അബ്ദുല്ല സ്കൈ ട്രാവെൽസ്, ഇഷാഖ് ഇബ്രാഹിം ഫാൽക്കൺ, സകരിയ ഫുഡ് നേഷൻ, സാദത് സഞ്ചാരി, ഷംസുദ്ദീൻ ഉദുമ, നൗഷാദ് മുട്ടം, മുസ്താക്, അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. യാസർ കോപ്പ പരിപാടി നിയന്ത്രിച്ചു. കമാൽ അറന്തോട് സ്വാഗതവും റഹ്‌മാൻ പള്ളം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trophy launching and jersey release
Next Story