ട്രോഫി ലോഞ്ചിങ്ങും ജഴ്സി പ്രകാശനവും
text_fieldsയാംബു പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ട്രോഫി പ്രകാശനം
യാംബു: യാംബു സുൽത്താൻ ബ്രദേഴ്സ് ഡിസംബർ 25 മുതൽ സംഘടിപ്പിക്കുന്ന യു.ഐ.സി യാംബു പ്രീമിയർ ലീഗ് (വൈ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജഴ്സി പ്രകാശനവും നടന്നു.
യാംബു റാഡിസൺ ബ്ലൂ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാംബുവിലെ കായിക, ബിസിനസ്, മാധ്യമ രംഗത്തുള്ള പ്രമുഖരായ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. യാംബു ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് മസ്ഹർ ഖാൻ, വൈ.പി.എൽ ചെയർമാൻ അൽ ജസാം അബ്ദുൽ ജബ്ബാർ, പ്രസിഡൻറ് അൽ സജാം അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡൻറ് ഷഹീൻ അബ്ദുൽ ലത്തീഫ്, ശിവാനന്ദ് (യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി) എന്നിവരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് ട്രോഫി ലോഞ്ചിങ് നിർവഹിച്ചു.
അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (അറാട്കോ), ഹാഷിഫ് പെരിന്തൽമണ്ണ (അക്നെസ്), നജീബ് ഖാൻ തിരുവനന്തപുരം (പ്ലംബ് ഹബ്), ഫിറോസ് തലശ്ശേരി (പെപ്പർ പാലസ്), സർഫാസ് അഹ്മദ് (യാക്ക), സി.പി ബാബുക്കുട്ടൻ (റദ് വ ഗൾഫ്), മുബഷിർ (മാദ ജിപ്സം), സുനീർ ഖാൻ (അറാട്കോ), റിസ്വാൻ (എച്ച്.കെ.സി), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഇമ്രാൻ ഖാൻ അവതാരകനായിരുന്നു. ഡിസംബർ 25, 26, 27 തിയ്യതികളിൽ യാംബു അൽ സിനായിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പ്രമുഖരായ പത്ത് ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

