നാലു ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: അവധി കഴിഞ്ഞ് നാലു ദിവസം മുമ്പ് നാട്ടിൽ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം ബിസ്മില്ലാ മന്‍സിലില്‍ സൈനുൽ ആബിദ് (38) ആണ് മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
ശനിയാഴ്ച രാവിലെ സ്‌പോണ്‍സര്‍ മുറിയിലെത്തി സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞ് സ്പോൺസർ ഫോണിൽ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് താമസസ്ഥലത്തെത്തി വാതിലില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ സംശയം തോന്നി മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ അബ്ദുല്‍ റഹിമിന്റെയും സാറാ ബീവിയുടെയും മകനാണ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

