Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
rajamani 38321
cancel

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിലെ നസീമിൽ താമസ സ്ഥലത്തു കുഴഞ്ഞ്‌ വീണു മരിച്ചു. കുന്നത്തുകാൽ ആർ.വി മന്ദിരത്തിൽ തങ്കപ്പൻ രാജമണി (56) ആണ് മരിച്ചത്.

32 വർഷമായി സൗദിയിലുള്ള ഇദ്ദേഹം നസീമിൽ ഫർണിച്ചർ ഷോറൂം ജീവനക്കാരനാണ്. കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: വിജയകുമാരി. മക്കൾ: ആർ.വി വിശാഖ്, ആർ.വി രേഷ്‌മ.

കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, ഫിറോസ് ഖാൻ കൊട്ടിയം, മെഹബൂബ് ചെറിയ വിളപ്പ്, സാമൂഹിക പ്രവർത്തകനായ ഷാഫി കല്ലറ എന്നിവർ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trivandrum native died in riyadh
Next Story