കോവിഡ്: തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു

14:54 PM
02/06/2020

ജുബൈൽ: കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു. പോത്തൻകോട് പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം ലക്ഷ്മി എസ്​റ്റേറ്റ് റോഡിൽ ഷമീബ്  മൻസിലിൽ അബ്‌ദുറഹ്‌മാൻ ബഷീർ (60) ആണ് മരിച്ചത്.

രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടർന്ന്  ജുബൈൽ ക്രൈസിസ് മാനേജ്‌മ​െൻറ്​ പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം മൂർച്ഛിച്ച് വ​െൻറിലേറ്ററിലേക്ക് മാറ്റുകയും  ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ജമീല ബീവി. മക്കൾ: ഷമീബ്  (ബഹ്‌റൈൻ), ഷമീർ. മരുമകൾ: ആൻസി.

Loading...
COMMENTS