'ട്രിവ' ചികിത്സ ധനസഹായം നൽകി
text_fieldsപോത്തൻകോട് സ്വദേശിക്കുള്ള ചികിത്സ ധനസഹായം ട്രിവ പ്രസിഡൻറ് നിഷാദ് ആലംകോട് കൈമാറുന്നു
ഇരുകാലുകളിലും മുറിവുണ്ടായി അത് വ്രണമായി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് നേതാജിപുരം സ്വദേശി അബ്ദുൽ സലാമിെൻറ ചികിത്സക്ക് വേണ്ടിയാണ് സഹായം നൽകിയത്. ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിെൻറ ഏക അത്താണിയാണ് അബ്ദുൽ സലാം.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ആദ്യം പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ സലാം ഇപ്പോൾ പന്തളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിെൻറ ചികിത്സക്കുവേണ്ടി ട്രിവയുടെ പ്രവർത്തകർ സമാഹരിച്ച 50,000 രൂപ പ്രസിഡൻറ് നിഷാദ് ആലംകോട്, ഷിറാസ് പോത്തൻകോടിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

