‘ട്രിവ’യുടെ ചർട്ടർ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
text_fieldsറിയാദ്: തിരുവന്തപുരം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ട്രിവ റിയാദ് ഒരുക്കിയ ചാർേട്ടഡ് വിമാനം തിരുനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ. വന്ദേഭാരത് മിഷനിൽ ഉൾപ്പെടാതെ വിഷമിച്ച യാത്രക്കാരായിരുന്നു ഭൂരിഭാഗവും. ഗർഭിണികൾ, വിസിറ്റ് വിസ കലാവധി കഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരായിരുന്നു യാത്രക്കാരിൽ അധികവും. മാർച്ച് മാസം മുതൽ സമ്പൂർണ ലോക് ഡൗൺ കാലത്ത് ട്രിവ നടത്തിയ ഭക്ഷണ കിറ്റ് വിതരണം ശ്രദ്ധേയമായിരുന്നു.
നോർക്ക, ഇന്ത്യൻ എംബസി, ഔദ മുതലായ രജിസ്ട്രേഷനുകൾ ചെയ്യാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർക്കും ഇൻറർനെറ്റ് സൂകര്യമില്ലാത്തവർക്കുമായി ട്രിവ സംഘടിപ്പിച്ച ഹെൽപ് ഡെസ്ക് വഴി രജിസ്റ്റർ ചെയ്ത 400ഒാളം പേരിൽ നിന്നും വന്ദേഭാരത് മിഷനിൽ ഭാഗമാകാൻ കഴിയാത്ത 167 പേർക്കാണ് യാത്രയ്ക്ക് അവസരം ഒരുക്കിയത്. ട്രിവയുടെ കൂട്ടായ പരിശ്രമത്തിെൻറ വിജയമാണെന്ന് പ്രസിഡൻറ് നിഷാദ് ആലംകോട് അറിയിച്ചു. ജനറൽ സെക്രട്ടറി റാസി കോരാണി, ചാരിറ്റി കൺവീനർ എസ്.പി. ഷാനവാസ്, സജീർ പൂന്തുറ, അനിൽ അളഗാപുരി, ഷാഫി കണിയാപുരം, ഷഫീർ റഹ്മാൻ, അംജത്, അൽഫർ, ഷിബിൻ ലാൽ, റഫീഖ് വെമ്പായം, സക്കീർ കുളമുട്ടം തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.