ട്രിപ ഓണാഘോഷവും സൗദി ദേശിയ ദിനാഘോഷവും
text_fieldsതിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ പൊന്നോണപ്പുലരി ഓണാഘോഷവും സൗദി ദേശിയ ദിനാഘോഷവും
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) പൊന്നോണപ്പുലരി 2025 ഓണാഘോഷവും സൗദി ദേശിയ ദിനാഘോഷവും സംഘടിപ്പിച്ചു. രക്ഷാധികാരി അബ്ദുൽ സലാമും ട്രിപയുടെ സ്ഥാപക നേതാവ് ഹാജ അഹമ്മദും ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് രഞ്ജു രാജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ്, വൈസ് പ്രസിഡന്റ് ഗുലാം ഫൈസൽ, വനിതാവേദി പ്രസിഡന്റ് രാജി അരുൺ, സെക്രട്ടറി കീർത്തി ബിനൂപ്, ട്രഷറർ ദേവി എന്നിവർ സംസാരിച്ചു.
അത്തപ്പൂക്കളവും, മണ്ണറ സുരേഷിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും വനിതകളുടെ തിരുവാതിരക്കളിയും ഡോ. സജീവ്, റൂണ ഷിയാസ്, മിനി നഹാസ്, അശോക് കുമാർ, നിസ്സാം യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ ഓണക്കളികളും ട്രിപ അംഗങ്ങളുടെ കലാവിരുന്നും നടന്നു. ട്രിപ ബാലവേദി കുട്ടികൾ കേക്ക് മുറിച്ച് 95ാമത് സൗദി ദേശീയദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
ട്രിപ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ, സുധീർ, സബിൻ, സന്തോഷ്, ഷമീം കാട്ടാക്കട, നാസർ കടവത്ത്, അബ്ദുൽ അസീസ്, സി.വി രാജേഷ്, ആർ.എസ് അരുൺ, താജ്, വനിത വേദി എക്സിക്യൂട്ടിവ് അംഗങ്ങളായ നിമ്മി സുരേഷ്, ഷിനു നാസ്സർ, സജിനി താജ്, ജമീല ഗുലാം, ജെസ്സി നിസ്സാം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അരുൺ കുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

