'ട്രിപ' ഇഫ്താർ സ്നേഹസംഗമം
text_fields‘ട്രിപ’സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. ആസിം ഷിയാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ഷമീർ അബ്ദുൽ അസീസ് റമദാൻ സന്ദേശം കൈമാറി. ദന്ത ഡോക്ടർ ശിഹാബ് അൻവർ ‘കുഞ്ഞുങ്ങളുടെ ദന്ത സംരക്ഷണം’വിഷയത്തിൽ ക്ലാസെടുത്തു. അരുൺ സംസാരിച്ചു.
ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ ഷാഫി, മണികണ്ഠൻ എന്നിവർക്കും മികച്ച രീതിയിൽ ചാരിറ്റി പ്രവർത്തനം ഏകോപിപ്പിച്ച ചാരിറ്റി കൺവീനർ ഹസ്കറിനും ആദരവ് നൽകി. കൾച്ചറൽ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് മണ്ണറ സുരേഷ് അവതരിപ്പിച്ചു.
ഹാജ അഹമ്മദ്, ഗുലാം ഫൈസൽ, ഷമീം കാട്ടാക്കട, നിസാം യുസുഫ്, സജിനി താജ്, കീർത്തി ബിനൂപ് സംസാരിച്ചു.
രക്ഷാധികാരി അബ്ദുൽ സലാം, പ്രസിഡന്റ് രഞ്ജു രാജ്, ജനറൽ സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ്, ട്രിപ സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിത വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. രവീന്ദ്രൻ സ്വാഗതവും ബിനൂപ് ബാലൻ നന്ദിയും പറഞ്ഞു. സൗമ്യ രഞ്ജിത്ത് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

