Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ൽ ആ​വേ​ശം...

ദ​മ്മാ​മി​ൽ ആ​വേ​ശം വി​ത​റി ‘ട്രി​പ’ ഫാം ​ഫെ​സ്​​റ്റ്​ 2026

text_fields
bookmark_border
ദ​മ്മാ​മി​ൽ ആ​വേ​ശം വി​ത​റി ‘ട്രി​പ’ ഫാം ​ഫെ​സ്​​റ്റ്​ 2026
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി​യു​ടെ​യും വ​നി​താ വി​ങ്ങി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫാം ​ഫെ​സ്​​റ്റ്

ദ​മ്മാം: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ) ബാ​ല​വേ​ദി​യു​ടെ​യും വ​നി​താ വി​ങ്ങി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘ഫാം ​ഫെ​സ്​​റ്റ്​ 2026’ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. കു​ട്ടി​ക​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്ത​വും അ​വ​രു​ടെ സൃ​ഷ്​​ടി​പ​ര​മാ​യ ക​ഴി​വു​ക​ളും പ​രി​പാ​ടി​യെ ഏ​റെ മ​നോ​ഹ​ര​മാ​ക്കി​യ​താ​യി മ​ത്സ​ര​ത്തി​െൻറ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന വി​ജ​യ് എ​സ്. പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗു​ലാം ഫൈ​സ​ൽ, ദേ​വി ര​ഞ്ജു, അ​രു​ൺ കു​മാ​ർ ഹ​രീ​ഷ്, അ​രു​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഡോ. ​സ​ജീ​വ്, ജ​മീ​ല ഗു​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്രി​പ ക​ൾ​ച്ച​റ​ൽ ടീ​മി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

മ​ണ്ണ​റ സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി​യ ക​ലാ​സ​ന്ധ്യ​യി​ൽ രാ​ജി അ​രു​ൺ അ​വ​താ​ര​ക​യാ​യി. ര​ക്ഷാ​ധി​കാ​രി സ​ലാം, പ്ര​സി​ഡ​ൻ​റ്​ ര​ഞ്ചു രാ​ജ്, സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ, ട്ര​ഷ​റ​ർ ഷി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ല​വേ​ദി, ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ രു​ദ്ര ര​ഞ്ജു, അ​ലീ​സ, മി​നി ന​ഹാ​സ്, റൂ​ണ ഷി​യാ​സ്, ജ​മീ​ല എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്ക് ട്രി​പ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഷാ​ജ​ഹാ​ൻ, നി​സാം യൂ​സ​ഫ്, അ​രു​ൺ ര​വീ​ന്ദ്ര​ൻ, വ​ഹാ​ബ്, ഹ​സ്‌​ക​ർ, ഷ​മീം കാ​ട്ടാ​ക്ക​ട, സ​ന്തോ​ഷ്, ഹാ​ജ അ​ഹ​മ്മ​ദ്, അ​സീ​സ് വ​ക്കം, താ​ജ്, ബി​നൂ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സൗ​മ്യ സ​ജീ​വ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ദേ​വി ര​ഞ്ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsdamamSaudi ArabiaTripa
News Summary - ‘Tripa’ Farm Fest 2026 sparks excitement in Dammam
Next Story