Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ‘ട്രി​പ’ ചി​ങ്ങ​മേ​ളം 2026

text_fields
bookmark_border
വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി   ‘ട്രി​പ’ ചി​ങ്ങ​മേ​ളം 2026
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ) സം​ഘ​ടി​പ്പി​ച്ച ‘ചി​ങ്ങ​മേ​ളം 2026’

ദ​മ്മാം: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ) സം​ഘ​ടി​പ്പി​ച്ച ‘ചി​ങ്ങ​മേ​ളം 2026’ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. ട്രി​പ പ്ര​സി​ഡ​ൻ​റ്​ ര​ഞ്ജു രാ​ജ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ, ട്ര​ഷ​റ​ർ ഷി​യാ​സ്, വ​നി​താ വി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​ജി​നി താ​ജ്, സെ​ക്ര​ട്ട​റി റൂ​ണ ഷി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​മീ​ർ മു​ഹ​മ്മ​ദ് ന​ഹാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. വി​ഷ്ണു ജ​യ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. യു.​ഐ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്​​ദു​ൽ മ​ജീ​ദ് ബ​ദ​റു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​വാ​സ​ത്തി​ൽ നാ​ല് പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ മു​തി​ർ​ന്ന ട്രി​പ അം​ഗ​വും നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ബ്​​ദു​ൽ വ​ഹാ​ബി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഷ​മീം കാ​ട്ടാ​ക്ക​ട, ഗു​ലാം ഫൈ​സ​ൽ, സു​രേ​ഷ് മ​ണ്ണ​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​നി​താ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര​ക്ക​ളി​യും മി​നി ന​ഹാ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫാ​ഷ​ൻ ഷോ​യും അ​ര​ങ്ങേ​റി. ദേ​വി ര​ഞ്ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. ഡോ. ​സ​ജീ​വ്, സി.​വി. രാ​ജേ​ഷ്, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ വ​ടം​വ​ലി​യും ശ്ര​ദ്ധേ​യ​മാ​യി.

ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് മ​ണ്ണ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​ട്ടി​ക​ളും വ​നി​താ വി​ങ്​ അം​ഗ​ങ്ങ​ളും ചെ​റു​നാ​ട​ക​ങ്ങ​ളും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്, ഗാ​യി​ക എ​സ്. ജാ​ന​കി എ​ന്നി​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഗാ​ന​സ​ന്ധ്യ​യും അ​ന​ശ്വ​ർ ഷി​നോ​ജി​െൻറ വ​യ​ലി​ൻ ഫ്യൂ​ഷ​നും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

രാ​ജി അ​രു​ൺ, ഷെ​ഹി​ൻ ബ​ഷീ​ർ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ താ​ജ്, അ​രു​ൺ​കു​മാ​ർ ഹ​രീ​ഷ്, നാ​സ​ർ ക​ട​വ​ത്ത്, നി​സാം യൂ​സ​ഫ്, സ​ജ​നി, അ​രു​ൺ ര​വീ​ന്ദ്ര​ൻ, അ​ബ്​​ദു​ൽ വ​ഹാ​ബ്, ജ​മീ​ല ഗു​ലാം, നി​മ്മി സു​രേ​ഷ്, സ​ജി​നി വ​ഹാ​ബ്, ഷി​നു നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സൗ​മ്യ സ​ജീ​വ് സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ ജ​ലാ​ലു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tripa Chingamelam 2026' with diverse programs
Next Story