'ട്രിപ പൊന്നോണം' ആഘോഷിച്ചു
text_fieldsദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. വടംവലി മത്സരത്തിൽ വനിതകളിൽനിന്നും റാബിയയുടെ ടീമും പുരുഷന്മാരിൽനിന്നും രഞ്ചുരാജിന്റെ ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ട്രിപയിൽ വനിതകൾക്ക് പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ വനിത ഏകോപന സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. നിമ്മി സുരേഷ്, ഷിനു നാസർ, ജമീല ഗുലാം, രാജി അരുൺ, ദേവി രഞ്ചു, ദീപ്തി രഞ്ചു, സീന ഷിജു, രാജി അശോക്, രോഹിണി ഷിനോജ്, സന അബ്ദുസലാം എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
കുടുംബസംഗമങ്ങളിലും 10ാം വാർഷിക പരിപാടിയിലും തെരഞ്ഞെടുത്ത വനിത കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും കലാപരിപാടികളും മൈലാഞ്ചി, പാചകം, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നത്. കൂടാതെ കുട്ടികൾക്കും വനിതകൾക്കും അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ക്ലാസുകൾ സംഘടിപ്പിക്കും. അശോക് കുമാറും റാബിയാഹ് നാസറും അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

