മക്കയിൽ നവോദയ ഹജ്ജ് വളന്റിയർമാർക്ക് ആദരം
text_fieldsനവോദയ മക്ക ഹജ്ജ് വളൻറിയർമാരെ ആദരിക്കുന്ന ചടങ്ങ് കേന്ദ്ര ട്രഷറർ
സി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു
മക്ക: ഹജ്ജ് തീർഥാടകരെ സേവിക്കാൻ ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദിയുടെ ഹജ്ജ് സെല്ലിനു കീഴിൽ വളൻറിയർമാർ കഴിഞ്ഞ രണ്ടു മാസമായി നടത്തിവന്ന പ്രവർത്തനങ്ങൾക്ക് സമാപനം. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിപാടിയിൽ ഷിഹാബുദ്ദീൻ കോഴിക്കോട് അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
ഓരോ വർഷവും കൂടുതൽ വളൻറിയർമാരെ അണിനിരത്തിയും കൂടുതൽ മെച്ചപ്പെട്ട മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയുമാണ് നവോദയ മുന്നേറുന്നതെന്നും ഭാവിയിൽ സൗദിയിലെ മറ്റു പ്രവിശ്യകളിൽനിന്നും ഹജ്ജ് രംഗത്ത് അണിനിരത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസുഖബാധിതരായ ഹാജിമാർക്ക് ചികിത്സ സഹായവും മരുന്നുകളും ഭക്ഷണങ്ങളും എത്തിച്ചുനൽകിയതും ഹജ്ജ് നിർവഹണ വേളയിൽ ഹറമിലും മിനയിലും അറഫയിലുമെല്ലാം ഹാജിമാർക്ക് താങ്ങും തണലുമായി പ്രവർത്തിച്ചതുമായ അനുഭവങ്ങൾ ഓരോരുത്തരും പങ്കുവെച്ച് സംസാരിച്ചു. ചടങ്ങിൽ രണ്ടു മാസത്തോളം പ്രവർത്തിച്ച വളൻറിയർമാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കെ.വി. മൊയ്തീൻ, സലാഹുദ്ദീൻ വെമ്പായം, ആസിഫ് കരുവാറ്റ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ കാളികാവ്, ഗഫൂർ മമ്പുറം, റഷീദ് ഒലവക്കോട്, ബഷീർ നിലമ്പൂർ, സാലിഹ് വാണിയമ്പലം, ബുഷാർ ചെങ്ങമനാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും നൈസൽ പത്തനംതിട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

