Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധീര സൈനികരുടെ മരണത്തിൽ റോയൽ ക്രിക്കറ്റ്​ ക്ലബ്​ അനുശോചിച്ചു

text_fields
bookmark_border
ധീര സൈനികരുടെ മരണത്തിൽ റോയൽ ക്രിക്കറ്റ്​ ക്ലബ്​ അനുശോചിച്ചു
cancel
camera_alt

ജനറൽ ബിപിൻ റാവത്തിനും മറ്റുള്ളവർക്കും ആദരാഞ്​ജലി അർപ്പിച്ച്​ റിയാദിലെ റോയൽ ക്രിക്കറ്റ്‌ ക്ലബ്‌ നടത്തിയ മൗനപ്രാർഥന

റിയാദ്​: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്​ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തി​െൻറയും പത്നി മധുലിക റാവത്തി​െൻറയും കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ റിയാദിലെ റോയൽ ക്രിക്കറ്റ്‌ ക്ലബ്‌ അനുശോചിച്ചു.

റോയൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്ന അനുശോചന ചടങ്ങിന്​ ടീം മാനേജർ അബ്​ദുൽ നാസർ ചേലേമ്പ്രയുടെ നേതൃത്വം നൽകി. ടീം കാപ്റ്റൻ ഷിയാസ് ഹസ്സൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ടീം അംഗങ്ങൾ എല്ലാവരും കൂടി ചേർന്ന് മൗനപ്രാർഥന നടത്തി.

വിഘ്‌നേഷ്‌, വരുൺ, ഷാനവാസ്, നിയാസ്, ഷഫീഖ്, ജാബിർ, ജിതേഷ്, സഹിൻ, ഷെമീൽ, ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story