Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി തീർഥാടകരെ...

മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി

text_fields
bookmark_border
മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി
cancel

ജിദ്ദ: മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി.​  മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ 38 തീര്‍ഥാടകരാണ് മക്കയില്‍  പെരുവഴിയിലായത്​. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാത്ത വലയുന്ന  ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്ന ഭീതിയിലാണ്. വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇതില്‍ 15 പേര്‍ ഈ മാസം19-ന്​ നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ട്രാവല്‍സ്​ ഉടമ മുനീര്‍തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥായാണ് നിലവിലുള്ളത് എന്ന്​ തീര്‍ഥാടകര്‍ പറഞ്ഞു. ഇതോടെ മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിലായി.

ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ വലിയ സംഖ്യ നല്‍കാനുണ്ട്. അതിനാല്‍ തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന്​ പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഭക്ഷണവും താമസവും ഇല്ലാതെ പെരുന്നാള്‍ ദിനത്തില്‍ അലയേണ്ടിവരുമോ എന്ന ആശങ്കയിലാണ് തീര്‍ഥാടകര്‍.അറുപതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ്​ പലരും ഉംറക്ക്​ വന്നത്​. ജൂലൈ രണ്ടുവരെയാണ് ഇവരുടെ വിസാ കാലാവധി. മലപ്പുറം പാലക്കാട്​ വയനാട്​ ജില്ലകളിൽ നിന്നുള്ളവരാണ്​ തീർഥാടകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travels ownercheatedpilgrims
News Summary - travels owner cheated pilgrims
Next Story