Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് എയർപോർട്ടിൽ...

റിയാദ് എയർപോർട്ടിൽ യാത്രാ മുന്നറിയിപ്പ്: യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണം

text_fields
bookmark_border
റിയാദ് എയർപോർട്ടിൽ യാത്രാ മുന്നറിയിപ്പ്: യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണം
cancel

റിയാദ്: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാർക്കായി റിയാദിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളം പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിലെ സംഭവവികാസങ്ങൾ ബാധിച്ച സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തേണ്ടതാണ്.

ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തി​െൻറയോ വിമാന കമ്പനികളുടെയോ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി യാത്രകൾ പ്ലാൻ ചെയ്യുക. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ അറിയിപ്പ്. കൂടുതൽ സഹായത്തിന് വിമാനത്താവളത്തി​െൻറ ഹെൽപ്‌ലൈൻ നമ്പറായ 800 124 8100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhsaudinewsIran US TensionsIran Israel Tensions
News Summary - Travel warning at Riyadh Airport: Passengers should contact the airlines
Next Story