യാത്രയയപ്പ് നല്കി
text_fieldsവുഡ് അൽഹിജൈലാൻ കമ്പനിയിൽ നിന്നും വിരമിച്ചവർക്ക് ഒാർമഫലകം സമ്മാനിച്ചപ്പോൾ
അല്‍ഖോബാര്‍: കിഴക്കന്‍ പ്രവിശ്യയിലെ വുഡ് അൽഹിജൈലാൻ കമ്പനിയിൽ നിന്നും ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിച്ചവർക്ക് മലയാളികള്‍ക്ക് കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
32 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച മുണ്ടേരി സ്വദേശി ഈന്തുംകാട്ടിൽ കുഞ്ഞിമുഹമ്മദ്, നൂർ മുഹമ്മദ് കതിരൂർ, 20 വർഷം അഡ്മിൻ വിഭാഗത്തിൽ സേവനം നടത്തിയ നാസർ തോന്നക്കൽ, കാട്ടൂർ സ്വദേശി അബ്ദുൽ ജലീൽ പത്തനംതിട്ട, ചാവശേരി സ്വദേശി മുംതസിർ, റുനീബ് ഹുസൈൻ അഴീക്കോട് എന്നിവര്‍ കമ്പനി മാനവ വിഭവശേഷി വിഭാഗം മേധാവി ഹുദാ അൽഗാംദിയില് നിന്നും ഉപഹാരം ഏറ്റുവാങ്ങി.
കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ സ്വദേശി നൂർ മുഹമ്മദ് കതിരൂര്‍ കെ.എം.സി.സി നേതാവും തലശ്ശേരി സി.എച്ച് സെൻറര്‍ ദമ്മാം കോഒാഡിനേറ്ററും ദീര്‍ഘകാലം കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

