Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തറിലേക്ക്​ ഇനി...

ഖത്തറിലേക്ക്​ ഇനി ലോകകപ്പിന്​ മുമ്പ്​ പിന്തുടർന്ന യാത്ര നടപടികൾ -സൗദി പാസ്​പോർട്ട്​ വകുപ്പ്​

text_fields
bookmark_border
Saudi Passport Department
cancel

ജിദ്ദ: ഖത്തറിലേക്കുള്ള യാത്ര നടപടികൾ ലോകകപ്പിന്​ മുമ്പ്​ പിന്തുടരുന്ന പതിവ്​ രീതിയിലേക്ക്​ മാറിയതായി സൗദി പാസ്പോർട്ട്​ ജനറൽ ഡയറക്​ടറേറ്റ്​ വ്യക്തമാക്കി. ഡിസംബർ 23 വെള്ളിയാഴ്​ച മുതൽ പഴയ യാത്ര നടപടികളിലേക്ക്​ മാറിയിട്ടുണ്ട്​. പാസ്‌പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ യാത്രാരേഖയുടെ സാധുത മൂന്ന്​ മാസത്തിൽ കുറയാത്തതാണ്​. യാത്രാരേഖകൾ എല്ലാവരും സൂക്ഷിച്ചിരിക്കണം. മറ്റാർക്കും കൈമാറുകയോ അവഗണിക്കുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വിട്ടേക്കുകയോ ചെയ്യരുതെന്നും പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelSaudi Passport Department
News Summary - Travel procedures to Qatar followed before the World Cup - Saudi Passport Department
Next Story