Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രാ നടപടികൾ...

യാത്രാ നടപടികൾ നിമിഷങ്ങൾക്കുള്ളിൽ; ഹജ്ജ് തീർഥാടകരുടെ മടക്കയാത്രക്ക്​ ഇ-ഗേറ്റുകൾ

text_fields
bookmark_border
യാത്രാ നടപടികൾ നിമിഷങ്ങൾക്കുള്ളിൽ; ഹജ്ജ് തീർഥാടകരുടെ മടക്കയാത്രക്ക്​ ഇ-ഗേറ്റുകൾ
cancel

ജിദ്ദ: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകരുടെ യാത്രാ നടപടികൾ കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റുകൾ) സജീവമാക്കി. രാജ്യത്തെ വിവിധ കര, വ്യോമ, കടൽ കവാടങ്ങളിലാണ് ഏറ്റവും നൂതനമായ ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പുതിയ ഇ-ഗേറ്റുകൾ സജീവമാക്കിയതോടെ തീർഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ കൃത്യതയോടെ സ്വയം ഒത്തുനോക്കി യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ അവസാനിക്കുന്നതിനാൽ പാസ്‌പോർട്ട് ഹാളുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും കാത്തിരിപ്പ് സമയം ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കും.

അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലെ പ്രവർത്തനക്ഷമതയും യാത്രാ ഒഴുക്കും വർദ്ധിപ്പിക്കുന്നതിൽ ഇത്തരം ആധുനിക സാങ്കേതിക ഉപകരണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ കീഴിൽ തീർഥാടകർക്ക് നൽകിവരുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതി​െൻറയും, പ്രധാന പുറപ്പെടൽ കേന്ദ്രങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതി​െൻറയും ഭാഗമായാണ് ഈ നടപടി.

ഹജ്ജ്, ഉംറ മേഖലകളിൽ രാജ്യം കൈവരിച്ച സാങ്കേതിക പുരോഗതിക്ക് അനുസൃതമായി, തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും വേഗതയേറിയതുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haj pilgrimsSaudi ArabiaReturn journey
News Summary - Travel procedures in seconds; E-gates for return journey of Haj pilgrims
Next Story