ഭക്ഷ്യവിഷബാധയുണ്ടാകുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് യാത്രവിലക്ക് -ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി
text_fieldsറിയാദ്: ഭക്ഷ്യവിഷബാധയോ സംശയാസ്പദ കേസുകളോ ഉണ്ടായാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരെ സൗദി അറേബ്യക്ക് പുറത്തു പോകാൻ അനുവദിക്കരുതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഭക്ഷ്യവിഷബാധ കേസുകൾ ഉണ്ടായാൽ സ്ഥാപനങ്ങൾ കർശന നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റികളുമായുള്ള കരാറിൽ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്.
ഇത്തരം കേസുകളുണ്ടാവുേമ്പാൾ ആ സ്ഥാപനങ്ങളിൽനിന്ന് ഉപകരണങ്ങളോ വസ്തുക്കളോ മാറ്റുകയോ വൃത്തിയാക്കുകയോ നശിപ്പിക്കുകയോ ചെയ്ത് തെളിവ് നശിപ്പിക്കാൻ പാടില്ല. വിഷബാധയുണ്ടെന്ന് കണ്ടെത്തിയാൽ ക്രിമിനൽ കുറ്റമാണ് ചുമത്തുക. ഭക്ഷ്യവിഷബാധ സംശയം ഉണ്ടായാൽ സംഭവം ബന്ധപ്പെട്ട അധികാരിയെ അറിയിക്കണം. ജോലിക്കാരുടെ പട്ടിക അറിയിക്കുകയും വേണം. യാത്രാനിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ഇതിനായുള്ള വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പറഞ്ഞു.

