Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ആരോഗ്യ...

ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക്​ യാത്രാവിലക്ക് ബാധകമല്ല -സൗദി സിവിൽ ഏവിയേഷൻ

text_fields
bookmark_border
ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക്​ യാത്രാവിലക്ക് ബാധകമല്ല -സൗദി സിവിൽ ഏവിയേഷൻ
cancel

ജിദ്ദ: ഇ​ന്ത്യ​യി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് നേ​ര​ത്തേ​യു​ള്ള യാ​ത്രാ​നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് നേ​ര​ത്തേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​രോ​ധ​നം സെ​പ്റ്റം​ബ​ർ 15ന്​ ​ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​ക​മാ​യ ഇ​ന്ത്യ, ബ്ര​സീ​ൽ, അ​ർ​ജ​ൻ​റീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് നേ​രി​ട്ട് സൗ​ദി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സെ​പ്റ്റം​ബ​ർ 22ന് ​അ​തോ​റി​റ്റി ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. ഈ ​നി​രോ​ധ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​ള​വ് അ​നു​വ​ദി​ച്ച​ത്.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ നേ​ര​ത്തേ ത​ന്നെ സൗ​ദി എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ വ​ഴി സൗ​ദി​യി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ സ​ർ​ക്കു​ല​ർ വ​ഴി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ പു​തി​യ തീ​രു​മാ​ന​ത്തി​ൽ മ​റ്റു ഇ​ള​വു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ സാ​ധാ​ര​ണ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വ​രം നേ​ര​ത്തേ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​റി​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യു​മാ​യു​ള്ള എ​യ​ർ ബ​ബ്ൾ ക​രാ​ർ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നും അം​ബാ​സ​ഡ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​രാ​ർ നി​ല​വി​ൽ വ​ന്നാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ സൗ​ദി​ക്കും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ആ​രം​ഭി​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്ക് മ​ട​ങ്ങാ​നും സാ​ധി​ക്കു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aviationsaudiindian health workers
Next Story