യാത്രാസഹായം കൈമാറി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന യൂനുസിന് സുലൈമാനിയ സൗഹൃദ കൂട്ടായ്മ പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു
റിയാദ്: മാസങ്ങളായി ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയ മലയാളിക്ക് യാത്രാസഹായം കൈമാറി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി യൂനുസിനാണ് സുലൈമാനിയ സൗഹൃദ കൂട്ടായ്മ യാത്രാസഹായം നൽകിയത്. ആറുമാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യൂനുസ് ജോലിയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനിടയിൽ സ്പോൺസർ യൂനുസിനെ ഹുറൂബാക്കുകയും ചെയ്തു. ഈ വിവരങ്ങൾ അറിഞ്ഞ ഷൗക്കത്ത് വിഷയത്തിൽ ഇടപെടുകയും സുലൈമാനിയ സൗഹൃദ കൂട്ടായ്മയുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു.
ഒടുവിൽ സുലൈമാനിയ സൗഹൃദ കൂട്ടായ്മ യൂനുസിന് നാട്ടിലേക്ക് മടങ്ങുന്നതിനു ആവശ്യമായ സഹായങ്ങൾ ചെയ്യുകയായിരുന്നു. കൂട്ടായ്മയുടെ പ്രവർത്തകരായ യൂനുസ്, ഖരീം, സുധീർ, ഷാഫി, സലാം മലസ് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

