'ട്രാവൽ ആൻഡ് ടൂറിസം' ലോക ഉച്ചകോടി റിയാദിൽ ആരംഭിച്ചു
text_fieldsലോക ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ 22ാമത് അന്തർദേശീയ ഉച്ചകോടി റിയാദിൽ ആരംഭിച്ചപ്പോൾ
ജിദ്ദ: ലോക ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ 22-ാമത് അന്തർദേശീയ ഉച്ചകോടി റിയാദിൽ ആരംഭിച്ചു. ഡിസംബർ ഒന്നു വരെ നീളുന്ന ഉച്ചകോടി ടൂറിസം കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാണ്. ഏറ്റവും പ്രശസ്തമായ ട്രാവൽ, ടൂറിസം ഇവൻറുകളിൽ ഒന്നുമാണ്. ലോകത്തിലെ ടൂറിസം വ്യവസായത്തിലെ പ്രമുഖർ ഉൾപ്പെടെ ഏകദേശം 3,000 ആളുകൾ പങ്കെടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മാനവ വിഭവശേഷി, സർക്കാർ, ബിസിനസ് മേഖലകളിലെ ധാരാളം സ്ത്രീകളും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വേൾഡ് ഉച്ചകോടി 22ാം പതിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽഖത്വീബ് പറഞ്ഞു.
സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽഖത്വീബ് സംസാരിക്കുന്നു
ലോകത്തിലെ മന്ത്രിമാരുടെയും പ്രമുഖ സി.ഇ.ഒമാരുടെയും സാന്നിധ്യത്തിൽ പൊതു-സ്വകാര്യ മേഖലകൾ പങ്കെടുക്കുന്ന സുസ്ഥിരവും നൂതനവുമായ ഭാവിയിലേക്കുള്ള ഒരു റോഡ്മാപ് ഈ ഉച്ചകോടി വരക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാവൽ, ടൂറിസം മേഖലയിലെ പ്രമുഖരും പ്രധാനപ്പെട്ട നേതാക്കളും ഉദ്യോഗസ്ഥരുമായ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഉച്ചകോടിയെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പ്രസിഡന്റും സി.ഇ.ഒയുമായ ജൂലിയ സിംപ്സൺ പറഞ്ഞു.
അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം മുമ്പത്തെ എല്ലാ റെേക്കാഡുകളെക്കാളും കൂടുതലാണ്. ട്രാവൽ, ടൂറിസം മേഖലയുടെ ദീർഘകാല ഭാവി ഉറപ്പാക്കാനുള്ള വഴികൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ അംഗങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 105 കോടി ഡോളറിലധികം മൂല്യമുള്ള വലിയ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

