യാത്രയയപ്പും സമസ്ത നൂറാം വാർഷിക സമ്മേളന പ്രചാരണം
text_fieldsഎസ്.ഐ.സി റാബിഖ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ്, സമസ്ത നൂറാം വാർഷിക
സമ്മേളന പ്രചാരണ പരിപാടി ഉപഹാരക്കൈമാറ്റം
റാബിഖ്: അഞ്ചു പതിറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സമസ്ത ഇസ്ലാമിക് സെൻറർ ഹറമൈൻ സോൺ വൈസ് ചെയർമാനും റാബിഖ് സെൻട്രൽ കമ്മിറ്റി ചെയർമാനുമായ കുഞ്ഞിക്കോയ തങ്ങൾ കണ്ണന്തളിക്ക് യാത്രയയപ്പ് നൽകി.
‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരിയിൽ കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിെൻറ പ്രചാരണാർഥം സംഘടിപ്പിക്കപ്പെട്ട പരിപാടിയിലാണ് യാത്രയയപ്പ് നൽകിയത്. പൊതുസമ്മേളനം എസ്.ഐ.സി ഹറമൈൻ സോൺ വർക്കിങ് സെക്രട്ടറി സൈനുദ്ദീൻ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഷ്കർ ഫൈസി കാളികാവ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കീം ദാരിമി കൈപ്പുറം ആമുഖപ്രഭാഷണവും സൽമാൻ ദാരിമി ആനക്കയം മുഖ്യ പ്രഭാഷണവും നടത്തി. കുഞ്ഞിക്കോയ തങ്ങൾക്ക് ഹറമൈൻ സോൺ കമ്മിറ്റിയുടെ ഉപഹാരം സൈനുദ്ദീൻ ഫൈസി പൊന്മളയും സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് അഷ്കർ ഫൈസിയും ട്രഷറർ അബ്ദുൽ ഖാദർ പങ്ങും ചേർന്ന് കൈമാറി.
സെൻട്രൽ കമ്മിറ്റിയുടെ സ്നേഹസമ്മാനം വൈസ് പ്രസിഡൻറ് സക്കീർ നടുതൊടിയും സെൻട്രൽ കമ്മിറ്റി നൽകുന്ന വിമാന ടിക്കറ്റ് പ്രത്യേക അതിഥിയായി വന്ന സൗദി പൗരൻ അഹമ്മദും കൈമാറി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സൗദി ഘടകം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സൽമാൻ ദാരിമി ആനക്കയത്തിന് എസ്.ഐ.സി റാബിഖ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം കുഞ്ഞിക്കോയ തങ്ങൾ കൈമാറി. അസ്ഹർ അസ്ഹരി, റഫീഖ് നിലമ്പൂർ, കബീർ, അനസ് തുടങ്ങിയവർ സംസാരിച്ചു. വീരാൻകുട്ടി ഒറ്റപ്പാലം സ്വാഗതവും അബ്ദുൽ ഖാദർ പാങ്ങ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

