വിസ്മയിപ്പിക്കുന്ന ശിലാഭവനങ്ങൾ കാണാൻ മദിയൻ ശുെഎബിലേക്ക് സഞ്ചാരി പ്രവാഹം
text_fieldsയാമ്പു: പ്രകൃതിയുടെ കരവിരുത് ബോധ്യപ്പെടുത്തുന്ന ശിൽപഭംഗി തീർത്ത മദിയൻ ശുഐബ് കാണാൻ പെരുന്നാൾ അവധിയിൽ സഞ്ചാരികളുടെ ഒഴുക്ക്.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വിനോദ യാത്ര സംഘങ്ങളായും കുടുംബസമേതവും ഇവിടെ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. തബൂക്ക് പ്രവിശ്യയിലെ മഖ്‌നക്ക് സമീപത്തെ അൽ ബാദിലാണ് മദിയൻ ശുഐബ്. ‘ശുഐബ് നബിയുടെ നഗരം’ എന്ന പേരിലറിയപ്പെടുന്ന ഈ പുരാവസ്തുകേന്ദ്രം അൽ ബാദ് ^- അഖ്ൽ റോഡിൽ അൽ ബാദ് നഗരകേന്ദ്രം കഴിഞാലുടൻ ഇടതു വശത്താണ്. പർവതങ്ങളും കുന്നുകളും തുരന്ന് വീടുകളും മറ്റും നിർമിച്ചിരുന്ന പൗരാണിക സമൂഹത്തിന്റെ ജീവിത രീതിയുടെ ശേഷിപ്പുകൾ കാണാൻ ധാരാളം സന്ദർശകർ ദിവസവും എത്തുന്നു.
മദാഇൻ സ്വാലിഹ് അടക്കം അൽ ഉലയിലെ വിവിധ ചരിത്ര സ്മാരകങ്ങൾ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണാർഥം സുപ്രധാന ഗവേഷണങ്ങൾ നടത്തുന്നതിനായി 2020 വരെ അടച്ചിട്ടതിനാൽ അവിടെ സന്ദർ ശനം നടത്താൻ ഉദ്ദേശിച്ചിരുന്ന പലരും മദിയൻ ശുഐബിലെത്തുന്നുണ്ട്. മദാഇൻ സ്വാലിഹിെൻറ അതേ മാതൃകയിലുള്ള നിർമാണമാണ് ഇവിടെയും. എന്നാൽ മദാഇൻ സ്വാലിഹിനോളം പൂർണതയിലല്ല മദിയൻ ശുഐബിലെ നിർമാണ വൈഭവം. ബി.സി മൂന്നാം സഹസ്രാബ്ദം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ നിർമിതികൾ മദാഇൻ സ്വാലിഹിനേക്കാളും പ്രാചീനമായ വാസകേന്ദ്രമാണ്.
ഇപ്പോൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻറ് നാഷണൽ ഹെറിറ്റേജിെൻറ സംരക്ഷണത്തിലാണ് ഈ പ്രദേശം. ചരിത്രം വിവരിക്കുന്ന ചെറിയൊരു മ്യൂസിയവും ഇവിടുണ്ട്.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ 6 മണി വരെയുമാണ് മ്യൂസിയം സന്ദർശിക്കാനുള്ള സമയം. ചരിത്രത്തിൽ, വ്യാപാരമായിരുന്നു ഇവിടുത്തെ നിവാസികളുടെ പ്രധാന തൊഴിൽ. ചെങ്കടൽ തീരം വഴി യമനിൽ നിന്ന് മക്ക, യാമ്പു വഴി സിറിയ വരെയും, ഇറാഖിൽ നിന്ന് ഈജിപ്ത് വരെയും പോകുന്ന കച്ചവട സംഘങ്ങളുടെ ഇടത്താവളം എന്ന നിലയിലും അറബി ചരിത്ര ഗ്രന്ഥങ്ങളിൽ മദ്‌യൻ രേഖപ്പെടുത്തിയതായി കാണാം.
ജനവിഭാഗം ഉപേക്ഷിച്ചുപോയ കൃഷിയിടങ്ങളും ശേഷിപ്പുകളും ഇവിടുണ്ട്. അറബി കച്ചവട സംഘങ്ങൾ ഈ പൗരാണിക ശേഷിപ്പുകൾക്കിടയിലൂടെയാണ് സഞ്ചാരം നടത്തിയിരുന്നത്. അക്കാരണത്താ ൽ തന്നെ മദ്‌യൻ നിവാസികളെ കുറിച്ചും ഈ പ്രദേശത്തെ ക്കുറിച്ചു മുള്ള ചരിത്രവും അറബികൾക്കിടയിൽ ഏറെ പ്രസിദ്ധമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
