തിരക്കേറിയ ഡ്യൂട്ടിക്കിടയിലും ഓണമാഘോഷിച്ച് ട്രോമ ഐ.സി.യു നഴ്‌സുമാർ
text_fieldsറിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ ട്രോമ ഐ.സി.യു നഴ്‌സുമാർ ഓണം ആഘോഷിച്ചപ്പോൾ
റിയാദ്: രോഗീപരിചരണത്തിെൻറ തിരക്കിനിടയിലും ഓണത്തിെൻറ സന്തോഷം പങ്കുവെച്ച് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ ട്രോമ ഐ.സി.യു നഴ്‌സുമാർ. അത്യാഹിത വിഭാഗത്തിലെ തിരക്കേറിയ ഡ്യൂട്ടികൾക്കിടയിലും മലയാളികളുടെ ദേശീയോത്സവമായ ഓണത്തിെൻറ പാരമ്പര്യവും ആഘോഷത്തിെൻറ നിറവും കൈവിടാതെയാണ് ഇവർ ഓണാഘോഷം സംഘടിപ്പിച്ചത്.
രോഗികളുടെ പരിചരണത്തിനും സുരക്ഷക്കും പ്രഥമ പരിഗണന നൽകി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുന്നതിനൊപ്പം, ലഭിച്ച ചെറിയ ഇടവേളകളിൽ പൂക്കളം ഒരുക്കിയും ഓണാശംസകൾ പങ്കുവെച്ചും സഹപ്രവർത്തകർ ഒത്തൊരുമിക്കുകയായിരുന്നു. വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അകന്ന് ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ഈ ആഘോഷം കേരളത്തിെൻറ മനോഹരമായ ഓർമകളും സൗഹൃദവും വലിയൊരു കൂട്ടായ്മയും സമ്മാനിച്ചു.
പരിപാടിയുടെ കോഓഡിനേറ്റർ ബിജി മാത്യു ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പരമ്പരാഗത ഓണക്കളികളും അരങ്ങേറി. ആഘോഷ പരിപാടികളുടെ സമാപനത്തിൽ ബിക്സി നന്ദി പറഞ്ഞു. ഒരുമയുടെയും സൗഹൃദത്തിെൻറയും സന്തോഷത്തിെൻറയും വലിപ്പമേറിയ സന്ദേശം പകർന്നുകൊണ്ടാണ് നഴ്‌സുമാരുടെ ഈ ഓണാഘോഷം മനോഹരമായി സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

