ഫോക്കസ് ‘ട്രാഷ് ടു ക്രാഫ്റ്റ്’ ശ്രദ്ധേയമായി 

09:54 AM
14/03/2018

ജിദ്ദ: ഫോക്കസ് ജിദ്ദ ചാപ്റ്റർ ‘ട്രാഷ് ടു ക്രാഫ്റ്റ്' സംഘടിപ്പിച്ചു. പാഴ് വസ്തുക്കളിൽ നിന്നും നിർമിച്ച കരകൗശല വസ്തുക്കളുടെ മത്സരവും പ്രദർശനവും കാണികൾക്ക് കൗതുകമായി.
മത്സരത്തിൽ ഫർസാന മുബാറക് ഒന്നാം സ്ഥാനവും, ഫൗസിയ കാസിം രണ്ടാം സ്ഥാനവും, അനീസ അബ്​ദുൽ ജലീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, വിജയികൾക്കുള്ള സമ്മാനങ്ങൾ ഷറഫുദ്ദീൻ മേപ്പാടി, അബ്്ദുൽ ജലീൽ സി.എച്ച്, ഗഫൂർ എടക്കര എന്നിവരും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുഹമ്മദലി ചുണ്ടക്കാടാൻ, സലാഹ് കാരാടൻ, നൗഷാദ് കരിങ്ങനാട്, ഡോ.ഇസ്മയിൽ മരിതേരി, പ്രിൻസാദ് പാറായി, ഷക്കീൽ ബാബു, മൊയ്തു വെള്ളിയഞ്ചേരി, ഷമീർ സ്വലാഹി എന്നിവരും വിതരണം ചെയ്തു.
 ജൈസൽ അബ്​ദുറഹ്മാൻ, ജരീർ വേങ്ങര, സലീം ചളവറ, റൗഫ് വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.

Loading...
COMMENTS