Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളത്തിൽ...

ജിദ്ദ വിമാനത്താവളത്തിൽ ഗതാഗത മന്ത്രിയുടെ സന്ദർശനം; സേവന നിലവാരം വിലയിരുത്തി

text_fields
bookmark_border
ജിദ്ദ വിമാനത്താവളത്തിൽ ഗതാഗത മന്ത്രിയുടെ സന്ദർശനം; സേവന നിലവാരം വിലയിരുത്തി
cancel
camera_alt

ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ ടെ​ർ​മി​ന​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം, യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഗേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സേ​വ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു.

യാ​ത്രാ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്കു വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ളും പാ​സ്‌​പോ​ർ​ട്ട് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​വും സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം, എ​ത്തു​ന്ന​തും പോ​കു​ന്ന​തു​മാ​യ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള കേ​ന്ദ്ര​ത്തി​​ന്റെ സ​ന്ന​ദ്ധ​ത​യും ല​ഭ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് ക​സ്​​റ്റം​സ് ഏ​രി​യ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം, നി​രോ​ധി​ത വ​സ്തു​ക്ക​ൾ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും അ​തേ​സ​മ​യം യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ച്ച് ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:servicetransport ministerVisitsqualityJeddah Airport
News Summary - Transport Minister visits Jeddah Airport; assesses service quality
Next Story