മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം; തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
text_fieldsജിദ്ദ: വ്യാജവാർത്തകൾ വലിയ വെല്ലുവിളിയാകുന്ന കാലഘട്ടത്തിൽ ഇൻഫർമേഷൻ ലിറ്ററസി അഥവാ വിവരസാക്ഷരത കൈവരിക്കാൻ സമൂഹം സജ്ജമാകണമെന്ന് തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച മാധ്യമ ശിൽപശാല ആഹ്വാനം ചെയ്തു. മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയിൽ മലയാളം വിക്കിപീഡിയയിലെ മുതിർന്ന പ്രവർത്തകനായ പി.പി. ഇർഷാദ് വിക്കിപീഡിയയുടെ പ്രവർത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികൾ വികസിപ്പിച്ചെടുക്കുന്ന വിക്കിപീഡിയയുടെ മലയാളം എഡിഷൻ കൂടുതൽ കരുത്തുറ്റതാകേണ്ടതുണ്ടെന്നും വിജ്ഞാനകോശ നിർമാണത്തിലും എഴുത്തിലും താൽപര്യമുള്ളവർ ഇതിനായി ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും നീക്കിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വിക്കിപീഡിയയെ പരിചയപ്പെടുത്തിയ അദ്ദേഹം തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ശിൽപശാലയിൽ അധ്യക്ഷത വഹിച്ച എം. അഷ്റഫ്, വാർത്തകളും റിപ്പോർട്ടുകളും തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. തനിമ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പട്ടാമ്പി സമാപന പ്രസംഗം നിർവഹിച്ചു. അബ്ദുല്ല പെരിങ്ങാടി, സൈനുൽ ആബിദീൻ എന്നിവർ ശിൽപശാലയ്ക്ക് ആവശ്യമായ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

