Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക^ മദീന ട്രെയിൻ...

മക്ക^ മദീന ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നു

text_fields
bookmark_border

ജിദ്ദ: മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നു. ഇനി മുതൽ എല്ലാ ബുധനാഴ്​ചയും സർവീസുണ്ട ാകുമെന്ന്​ അൽഹറമൈൻ എക്​സ്​പ്രസ്​ ഒാപറേഷൻ വിഭാഗം മേധാവി എൻജിനീയർ റയാൻ അൽഹർബി വ്യക്​തമാക്കി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണിത്​. ഫെബ്രുവരി 13 മുതലായിരിക്കും പുതിയ സർവീസ്​.


ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക്​ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്​ച കൂടി സർവീസ്​ നടത്തു​േമ്പാൾ ആഴ്​ചയി​ൽ 40 സർവീസുകളാകും. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഉദ്​ഘാടനം കഴിഞ്ഞതു മുതൽ സ്​പാനിഷ്​ കമ്പനിയുടെ പ്രവർത്തന ഷെഡ്യൂളനുസരിച്ച്​ സർവീസ്​ നടത്തി വരുന്നുണ്ട്​. റമദാനിൽ എല്ലാ ദിവസവും മക്കക്കും മദീനക്കുമിടയിൽ സർവീസ്​ നടത്താനാണ്​ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:train news soudi news 
Next Story