ട്രൈലര്‍ ഡ്രൈവേഴ്സ് അസോസിയേഷന്‍ ഫെസ്റ്റ്
text_fieldsറിയാദ്: ട്രൈലര്‍ ൈഡ്രവർമാരായ മലയാളികളുടെ സംഘടനയായ സൗദി അറേബ്യൻ മലയാളി ട്രൈലര്‍ അസോസിയേഷന്‍ (സാംറ്റ) ഫെസ്റ്റ് റിയാദ് സുലൈയിലെ കാനൂ ഇസ്തിറാഹയില് അരങ്ങേറി. മൂന്ന് മാസം മുമ്പ് രൂപവത്കരിച്ച സംഘടനയില്‍ ഇരുന്നൂറിലേറെ അംഗങ്ങളുണ്ട്. സാംസ്കാരിക സമ്മേളനം ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റാഫി അബാളി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ കല്ലമ്പലം, ഉമര്‍ മുക്കം, ആനി സാമുവല്‍, അയൂബ് കരൂപടന്ന, തജ്വീര്‍ സദ്‌വ, ഇല്യാസ്, കുഞ്ഞാപ്പ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി കമാല്‍ കോട്ടക്കല്‍ സ്വാഗതവും ട്രഷര്‍ സിദ്ദീഖ് ഷൗക്കത്ത് നന്ദിയും പറഞ്ഞു. പ്രതിനിധിസമ്മേളനം, കലാസാംസ്കാരിക പരിപാടികള്‍, വടംവലി മത്സരം, തീറ്റ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിജയികള്‍ക്ക് നജുമുന്നിസ ഷാജഹാന്‍, കെ.കെ സാമുവല്‍, തജ്വീര്‍ എന്നിവർ ട്രോഫികള്‍ വിതരണം ചെയ്തു. വടംവലി മത്സരത്തിലെ വിജയികള്‍ സമ്മാനമായി ലഭിച്ച ആയിരം റിയാല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തുടര്‍ന്ന് സത്താര്‍ മാവൂരിെൻറ നേതൃത്വത്തില്‍ ഗാനസന്ധ്യ അരങ്ങേറി. പ്രളയക്കെടുതിയില്‍ വലയുന്ന ജനങ്ങളെ സഹായിക്കാൻ ധനസമാഹരണം നടത്തി. റഷീദ് കോഴിക്കോട്, ശിവദാസന്‍, ഭദ്രന്‍, കുഞ്ഞു, സക്കീര്‍, സുനില്‍, സജികുമാര്‍, ബിജീഷ്, ഷിബു, നൗഷാദ് ബാബു, ശരീഫ് എന്നിവര്‍ നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
