Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രാഫിക് അപകട...

ട്രാഫിക് അപകട റിപ്പോർട്ടുകൾ റമദാൻ മുതൽ ഇലക്േട്രാണിക് സംവിധാനത്തിലൂടെ

text_fields
bookmark_border

റിയാദ്: ട്രാഫിക് അപകട റിപ്പോർട്ടുകൾ റമദാൻ മുതൽ ഇലക്േട്രാണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുകയെന്ന് സൗദി ട്രാഫിക് വകുപ്പ് ഉപമേധാവി ഡോ. മുഹമ്മദ് ബിൻ ശബാബ് അൽബുഖ്മി  പറഞ്ഞു. നാലാമത് സൗദി ഇൻഷുറൻസ്​ സമ്മേളനത്തിൽ വാഹന ഇൻഷുറൻസ്​ വികസനം എന്ന പരിപാടിയിൽ പങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അപകട റിപ്പോർട്ടിങ് പേപ്പറുകൾ ഒഴിവാക്കാനുള്ള നടപടി ട്രാഫിക് വകുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫി​െൻറ നിർദേശത്തെ തുടർന്നാണിത്. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുടനെ ഉണ്ടാകും. 150 റിയാൽ വരെയായിരിക്കും പിഴ. മുഴുവൻ വാഹനങ്ങൾക്കും ഇൻഷുറൻസ്​ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നിലവിൽ ഇൻഷുറൻസുള്ള വാഹനങ്ങളുടെ അനുപാതം 46 ശതമാനമാണ്. സ്വദേശികളുടെയും രാജ്യത്തെ വിദേശികളുടെയും ട്രാഫിക് സുരക്ഷ വ്യവസ്​ഥാപിതമാക്കാൻ സൗദി മോണിറ്ററിങ്​ ഏജൻസിയും ഇൻഷുറൻസ്​ കമ്പനിയും തമ്മിൽ ബന്ധപ്പെടുത്താനും ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താവിന്  നിലവാരത്തിലും വേഗത്തിലും ഇൻഷുറൻസ്​ കമ്പനികൾ സേവനം ലഭ്യമാക്കേണ്ടതുണ്ട്. നിയമ ലംഘനങ്ങളിൽ പെടാതിതിരിക്കാൻ ഇൻഷുറൻസ്​ കാലാവധി തീരുന്ന സമയം ഉപഭോക്താക്കളെ അറിയിക്കുമെന്നും ട്രാഫിക് ഉപമേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic
News Summary - traffic
Next Story