ഗതാഗത നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ മക്കയിൽ
text_fieldsമക്ക: ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ഏറ്റവും കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് മക്കയിലെന്ന് റിപ്പോർട്ട്. വിവിധ ഗതാഗത മാർഗങ്ങളിൽ ഗുണനിലവാരവും സുരക്ഷയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ഗതാഗത അതോറിറ്റിയാണ് ഇത്രയും നിയമലംഘനങ്ങൾ പിടികൂടിയത്.
മാർച്ച് മാസത്തിൽ 3,88,000 ലധികം പരിശോധനകൾ നടത്തി. റിയാദിൽ 13,200 നിയമലംഘനങ്ങളും മദീനയിൽ 10,700 നിയമലംഘനങ്ങളും കിഴക്കൻ പ്രവിശ്യയിലും ഖസീമിലും 3,400 വീതം ലംഘനങ്ങളും രേഖപ്പെടുത്തി. കര, കടൽ, റെയിൽ ഗതാഗത മേഖലയിലെല്ലാം പരിശോധനകൾ നടന്നു. പെർമിറ്റ് ഇല്ലാതെ ഗതാഗതം നടത്തുക, ഓപറേറ്റിങ് കാർഡില്ലാതെ വാഹനമോടിക്കുക, ചരക്ക് ഗതാഗത രേഖയുടെ അഭാവം എന്നിവയാണ് നിരീക്ഷിച്ച ലംഘനങ്ങളിൽ കൂടുതൽ കണ്ടെത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.
ഗതാഗത സേവനങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും നിരീക്ഷണം തുടരും.
ഇതു ഗതാഗത മേഖല വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിനും സംഭാവന ചെയ്യുന്നുവെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

