Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; സൗ​ദി​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ 2,762 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; സൗ​ദി​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ 2,762 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ ക​ര, ക​ട​ൽ, റെ​യി​ൽ ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വ​ൻ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം രാ​ജ്യ​വ്യാ​പ​ക​മാ​യി 4,64,126 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യും ഇ​തി​ൽ 93,259 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യും സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി (ടി.​​ജി.​എ) അ​റി​യി​ച്ചു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് 2,762 വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ഗ​താ​ഗ​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലു​ള്ള പോ​രാ​യ്മ​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​പ​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മ​ക്ക മേ​ഖ​ല​യി​ലാ​ണ്.

മ​ക്ക (36,348 കേ​സു​ക​ൾ), റി​യാ​ദ് (20,164), മ​ദീ​ന (9,027), കി​ഴ​ക്ക​ൻ പ്ര​വി​ശ്യ (8,506), ത​ബൂ​ക്ക് (5,026) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വി​ശ്യ തി​രി​ച്ച ക​ണ​ക്ക്.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക, ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​ർ​മി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചും സ​ർ​വി​സ് ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്തു​ട​നീ​ളം തു​ട​രു​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Traffic violations: 2,762 vehicles seized in Saudi Arabia in February
Next Story