Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ കിങ്​ സൽമാൻ...

റിയാദ്​ കിങ്​ സൽമാൻ പാർക്കിലെ തുരങ്കത്തിലൂടെ ഗതാഗതം വ്യാഴാഴ്​ച മുതൽ

text_fields
bookmark_border
റിയാദ്​ കിങ്​ സൽമാൻ പാർക്കിലെ തുരങ്കത്തിലൂടെ ഗതാഗതം വ്യാഴാഴ്​ച മുതൽ
cancel

റിയാദ്​: സൗദി തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്​ട കിങ്​ സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദിഖ് തുരങ്കപാതയിലൂടെ വ്യാഴാഴ്​ച മുതൽ ഗതാഗതം ആരംഭിക്കും. മിഡിൽ ഈസ്​റ്റിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്​. പഴയ ടണലുകളെ ബന്ധിപ്പിച്ചാണ്​ പുതിയ ടണൽ നിർമിച്ചിരിക്കുന്നത്​. പാർക്ക്​ പദ്ധതിക്ക്​ കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവുമാണിത്​. 2021ലാണ്​ നിർമാണം ആരംഭിച്ചത്​. പാർക്കി​െൻറ വടക്കുനിന്ന് തെക്കോ​ട്ടുള്ള റോഡിലേക്ക്​ നീളുന്ന തുരങ്കത്തിന്​ 2.430 കിലോമീറ്റർ നീളമുണ്ട്​. ഇതിൽ പുതുതായി നിർമിച്ചത്​ 1.590 കിലോമീറ്റർ നീളം ഭാഗമാണ്​​. ബാക്കി 840 മീറ്റർ ഭാഗം അബൂബക്കർ അൽസിദ്ദിഖ് റോഡിൽ നിലവിലുള്ള തുരങ്കത്തി​േൻറതാണ്​. രണ്ടിനെയും ഒറ്റ തുരങ്കമാക്കി വാഹന ഗതാഗതത്തിന്​ കൂടുതൽ സുഗമമാക്കുകയാണുണ്ടായത്​​.

സൽമാനിയ വാസ്തുവിദ്യയാണ്​ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്​. ഇൻറീരിയർ ഡിസൈൻ റിയാദ് നഗരത്തി​െൻറ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിക്കുന്നതാണ്​. വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന്​ കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് പറഞ്ഞു. ശ്രദ്ധ പിടിച്ചുപറ്റുന്ന ആധുനിക രൂപകൽപ്പനയും പ്രാദേശിക പരിസ്ഥിതിയുമായി ഇണങ്ങുന്ന നിറങ്ങളും സുസ്ഥിരതയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന വസ്തുക്കളുമാണ് തുരങ്കത്തി​െൻറ സവിശേഷത.

തുരങ്കത്തിൽ അടിയന്തര പാതക്ക്​ പുറമേ ഓരോ ദിശയിലും വാഹനങ്ങൾക്കായി മൂന്ന് പാതകളുണ്ട്​. നൂതന ട്രാഫിക് മാനേജ്‌മെൻറ് സംവിധാനങ്ങൾ, ഏറ്റവും പുതിയ സുരക്ഷാ നടപടിക്രമങ്ങൾ, ഒഴിപ്പിക്കൽ രീതികൾ എന്നിവയും ടണലിൽ സജ്ജീകരിച്ചിരുന്നു. റിയാദി​െൻറ ഹൃദയ ഭാഗത്ത്​ 16 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിങ്​ സൽമാൻ പാർക്കി​െൻറ നിർമാണം പുരോഗമിക്കുന്നത്​. ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്കായിരിക്കും ഇത്​. റിയാദ് മെട്രോ ട്രെയിൻ, ബസ് നെറ്റ്‌വർക്ക് സ്​റ്റേഷനുകളുമായി വിവിധ റോഡുകൾ വഴി പാർക്കിനെ ബന്ധിപ്പിക്കുന്നു. നഗരത്തി​െൻറ ഏത്​ ഭാഗത്തുനിന്നും ആളുകൾക്ക്​ പാർക്കിൽ എത്തിച്ചേരാൻ ഇത്​ സഹായമാകും. ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാകാൻ ഒരുങ്ങുന്ന റിയാദി​െൻറ സ്ഥാനം ആഗോള തലത്തിൽ ഉയർത്താൻ സഹായിക്കുന്ന പദ്ധതികളിലെന്നാണ്​ കിങ്​ സൽമാൻ പാർക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Salman Park
News Summary - Traffic through the tunnel in Riyadh King Salman Park from Thursday
Next Story