Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ കിങ്​ ഫഹദ്...

റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം
cancel

റിയാദ്: സൗദി തലസ്ഥാനത്തെ പ്രധാന റോഡായ കിങ്​ ഫഹദ് ഹൈവേയിൽ വരും ദിവസങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. നഗരത്തിലെ അത്യാധുനിക പദ്ധതിയായ സ്പോർട്സ് ബൊളിവാർഡി​െൻറ നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 21, 22) നോർത്തേൺ റിങ്​ റോഡിനും അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിനും ഇടയിലുള്ള പാതയാണ് ഭാഗികമായി അടച്ചിടുക. ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ അഞ്ചിന്​ ആരംഭിക്കുന്ന നിയന്ത്രണം രാവിലെ ഒമ്പത്​ വരെ നീണ്ടുനിൽക്കും. പദ്ധതി പ്രദേശത്തെ കൂറ്റൻ ഇലക്ട്രിക് ടവറുകൾ നീക്കം ചെയ്യുന്ന ജോലികളാണ് ഈ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക.

ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്രക്കാർ നിർബന്ധമായും ബദൽ പാതകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റൂട്ട് മാപ്പുകൾ ശ്രദ്ധിക്കണമെന്നും സുഗമമായ വാഹനപ്രവാഹം ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്പോർട്സ് ബൊളിവാർഡ് പ്രോജക്ട് അധികൃതർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshighwaygulfKing Fahd RoadRiyadhaTraffic Restrictions
News Summary - Traffic restrictions on King Fahd Highway in Riyadh
Next Story