Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​പ്ര​ധാ​ന...

സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സ്വാ​ലി​ഹ്​ ബി​ൻ നാ​സി​ർ അ​ൽ​ജാ​സി​ർ

text_fields
bookmark_border
traffic minister engineer swalih bin nasir al jasir
cancel
camera_alt

ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ്വാ​ലി​ഹ്​ ബി​ൻ നാ​സി​ർ അ​ൽ​ജാ​സി​ർ

ജി​ദ്ദ: ലോ​ജി​സ്റ്റി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ​യും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ക​ര അ​ന്ത​ർ​ദേ​ശീ​യ ഗ​താ​ഗ​ത​ത്തി​നു​ള്ള ഏ​കീ​കൃ​ത സം​വി​ധാ​ന​മെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ്വാ​ലി​ഹ്​ ബി​ൻ നാ​സി​ർ അ​ൽ​ജാ​സി​ർ പ​റ​ഞ്ഞു. ഭ​ര​ണ​പ​ര​വും സം​ഘ​ട​നാ​പ​ര​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​നും സു​ഗ​മ​മാ​ക്കാ​നും​ സം​ഭാ​വ​ന ചെ​യ്യും. ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളു​ടെ നി​ക്ഷേ​പ​ത്തെ​യും സു​സ്ഥി​ര​ത​യെ​യും ഉ​ത്തേ​ജി​പ്പി​ക്കു​ക​യും സേ​വ​ന ദാ​താ​ക്ക​ൾ​ക്കി​ട​യി​ൽ ന്യാ​യ​മാ​യ മ​ത്സ​രം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ക, ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള വ്യ​വ​സ്ഥ​ക​ളും സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും ഏ​കീ​ക​രി​ക്കു​ക, നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക, ന്യാ​യ​മാ​യ മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ക​ര ഗ​താ​ഗ​ത​ത്തി​നു​ള്ള ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ൽ​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഗ​താ​ഗ​ത മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsTraffic MinisterSwalih bin nasir Al jasir
News Summary - Traffic Minister Swalih bin nasir Al jasir appreciates the decision
Next Story