Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ​ത്ത​പ്പ​ഴം...

ഈ​ത്ത​പ്പ​ഴം കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​ൻ പാ​ര​മ്പ​ര്യ രീ​തി: ഖ​സീ​മി​ലെ ‘സൂ​ബ’​യും ‘ജി​സ്സ’​യും

text_fields
bookmark_border
ഈ​ത്ത​പ്പ​ഴം കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​ൻ പാ​ര​മ്പ​ര്യ രീ​തി: ഖ​സീ​മി​ലെ ‘സൂ​ബ’​യും ‘ജി​സ്സ’​യും
cancel
camera_alt

ഈ​ത്ത​പ്പ​ഴം കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള ‘സൂ​ബ’​യും ‘ജി​സ്സ’​യും

റി​യാ​ദ്: ഫ്രി​ഡ്ജോ ആ​ധു​നി​ക ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, ഈ​ത്ത​പ്പ​ഴം മൂ​ന്ന് വ​ർ​ഷം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ഖ​സീം നി​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത മാ​ർ​ഗ​ങ്ങ​ളാ​ണ് ‘സൂ​ബ’​യും ‘ജി​സ്സ’​യും. അ​ക്കാ​ല​ത്ത് പ്ര​ധാ​ന ഭ​ക്ഷ​ണ​വും സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യും ഈ​ത്ത​പ്പ​ഴ​മാ​യി​രു​ന്ന​തി​നാ​ൽ, വി​ള​വെ​ടു​പ്പു​കാ​ലം ക​ഴി​ഞ്ഞാ​ലും വ​ർ​ഷം മു​ഴു​വ​ൻ ഇ​വ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കേ​ണ്ട​ത് കു​ടും​ബ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. ഇ​തി​നാ​യി വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ത​ദ്ദേ​ശീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പ്ര​ത്യേ​ക ഇ​ട​ങ്ങ​ൾ അ​വ​ർ സ​ജ്ജീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​യാ​യി ര​ണ്ടു മീ​റ്റ​ർ നീ​ള​ത്തി​ലും ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് ‘സൂ​ബ’ നി​ർ​മി​ച്ചി​രു​ന്ന​ത്. മു​ക​ൾ​ഭാ​ഗ​ത്തു​ള്ള വാ​തി​ലി​ലൂ​ടെ​യാ​ണ് വി​ള​വെ​ടു​ത്ത ഈ​ത്ത​പ്പ​ഴം ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​തി​നു​ള്ളി​ലേ​ക്ക് നി​റ​ച്ചി​രു​ന്ന​ത്. അ​തി​നു​ശേ​ഷം ഈ​ച്ച​യും പ്രാ​ണി​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും ക​യ​റാ​തി​രി​ക്കാ​ൻ വാ​യു​ക​ട​ക്കാ​ത്ത വി​ധം ഭ​ദ്ര​മാ​യി അ​ട​ച്ചു​പൂ​ട്ടും. ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ത്രം തു​റ​ന്ന് ഉ​പ​യോ​ഗ​ത്തി​നു​ള്ള​ത് എ​ടു​ത്ത ശേ​ഷം വീ​ണ്ടും അ​ട​ച്ചു​വെ​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. അ​മ​ർ​ച്ച കാ​ര​ണം ഈ​ത്ത​പ്പ​ഴ​ത്തി​ൽ നി​ന്നു​ണ്ടാ​കു​ന്ന തേ​ൻ പോ​ലു​ള്ള ചാ​റ് പു​റ​ത്തേ​ക്കൊ​ഴു​കാ​ൻ അ​ടി​ഭാ​ഗ​ത്ത് പ്ര​ത്യേ​ക ദ്വാ​ര​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന ക​ളി​മ​ണ്ണും മി​നു​സ​മാ​ർ​ന്ന ക​ൽ​പ്പാ​ളി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ‘ജി​സ്സ’ നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​തി​െൻറ വി​ട​വു​ക​ളും വി​ള്ള​ലു​ക​ളും അ​ട​ച്ച് ഈ​ത്ത​പ്പ​ഴം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഉ​ൾ​വ​ശം ചു​ണ്ണാ​മ്പ് (ജി​പ്സം) പൂ​ശു​മാ​യി​രു​ന്നു.

ജി​സ്സ​യു​ടെ അ​ടി​ഭാ​ഗ​ത്തും ചാ​റ്​ പു​റ​ത്തു​പോ​കാ​നാ​യി പ്ര​ത്യേ​ക ദ്വാ​രം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ചാ​റ് പി​ന്നീ​ട് ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​നാ​ൽ, വി​ള​വെ​ടു​ത്ത ഈ​ന്ത​പ്പ​ഴ​ത്തി​െൻറ ഒ​രു അം​ശം പോ​ലും പാ​ഴാ​യി​പ്പോ​യി​രു​ന്നി​ല്ല.

പ​ഴ​യ​കാ​ല​ത്ത് ഖ​സീ​മി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഈ ​സം​വി​ധാ​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും ഈ​ത്ത​പ്പ​ഴ ശേ​ഖ​രം ഉ​റ​പ്പാ​ക്കു​ക​യും വി​പ​ണി​യി​ൽ​നി​ന്ന് വീ​ണ്ടും വാ​ങ്ങേ​ണ്ട സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. റി​യാ​ദ് അ​ൽ ഖു​ബ്ര ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു പ​ഴ​യ വീ​ട്ടി​ൽ ഇ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ള്ള ‘സൂ​ബ’, പ​ണ്ടു​കാ​ല​ത്ത് ആ​ളു​ക​ൾ അ​വ​ലം​ബി​ച്ചി​രു​ന്ന ഭ​ക്ഷ​ണ സം​ര​ക്ഷ​ണ രീ​തി​ക​ളു​ടെ വാ​സ്തു​വി​ദ്യാ​പ​ര​വും പ്രാ​യോ​ഗി​ക​വു​മാ​യ മി​ക​വി​ന് തെ​ളി​വാ​യി നി​ല​കൊ​ള്ളു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesHeritagetraditionalSaudi Arabia
News Summary - Traditional method to preserve dates
Next Story