ടി.പി.എം. ബഷീറിന് സ്വീകരണം
text_fieldsമലപ്പുറം ജില്ല പഞ്ചായത്ത് മുൻ അംഗവും തിരൂരങ്ങാടി ദയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ടി.പി.എം. ബഷീറിന് ദയ ജിദ്ദ ചാപ്റ്റർ പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ.
ജിദ്ദ: ഹജ്ജ് നിർവഹിക്കാനായി സൗദിയിലെത്തിയ മലപ്പുറം ജില്ല പഞ്ചായത്ത് മുൻ അംഗവും തിരൂരങ്ങാടി ദയ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും എഴുത്തുകാരനും വാഗ്മിയുമായ ടി.പി.എം. ബഷീറിന് ദയ ജിദ്ദ ചാപ്റ്റർ പ്രവർത്തകർ സ്വീകരണം നൽകി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദയ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സീതി കൊളക്കാടൻ ടി.പി.എം. ബഷീറിനെ ഷാൾ അണിയിച്ച് ആദരിച്ചു.
തിരൂരങ്ങാടി താലൂക്ക് പ്രദേശത്തെ നിർധനരോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും സൗജന്യ ലാബ് പരിശോധനയും ഉദാരമതികളുടെ സഹായത്തോടെ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും, എല്ലാ വർഷവും ദയ ജിദ്ദ ചാപ്റ്റർ നൽകുന്ന സംഭാവനകൾ ഇതിന് വലിയൊരു മുതൽക്കൂട്ടാണെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ടി.പി.എം. ബഷീർ വ്യക്തമാക്കി.vകൂടാതെ, പാവപ്പെട്ട രോഗികൾക്കായി ദയയുടെ കെട്ടിടത്തിൽ ഉടൻ തന്നെ ഫിസിയോതെറപ്പി യൂനിറ്റ് ആരംഭിക്കുമെന്നും, ഒപ്പം പെയിൻ ആൻഡ് പാലിയേറ്റിവ് ശാഖ തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, മജീദ് കള്ളിയിൽ, പി.കെ. സുഹൈൽ, ജംഷീർ മൂന്നിയൂർ, ഷമീം, സമദ് പൊറ്റയിൽ, നാസർ മമ്പുറം, സമദ് പരപ്പനങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഫീഖ് പന്താരങ്ങാടി ചടങ്ങിൽ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

