Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളത്തിൽ...

ജിദ്ദ വിമാനത്താവളത്തിൽ ടൂറിസ്റ്റ് വിസ ലോഞ്ച്​ തുറന്നു

text_fields
bookmark_border
jeddah airport
cancel
camera_alt

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടൂ​റി​സ്റ്റ് വി​സ ലോ​ഞ്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

ജി​ദ്ദ: ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടൂ​റി​സ്​​റ്റ്​ വി​സ​ക​ളി​ൽ വ​രു​ന്ന വി​ദേ​ശി​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​ർ​ക്ക്​ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും പ്ര​ത്യേ​ക ലോ​ഞ്ച് ഏ​രി​യ തു​റ​ന്നു. പാ​സ്‌​പോ​ർ​ട്ട് ഡ​യ​റ​ക്​​ട​റേ​റ്റ്, ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൂ​റി​സ്​​റ്റ്​ വി​സ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ലോ​ഞ്ച്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​റൈ​വ​ൽ വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പാ​സ്‌​പോ​ർ​ട്ട് ഡ​യ​റ​ക്​​ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ സു​ലൈ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​യ​ഹ്‌​യ, വി​മാ​ന​ത്താ​വ​ള ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ​ജി. റാ​ഇ​ദ്​ അ​ൽ മു​ദ​യ്​​ഹിം, സി.​ഇ.​ഒ എ​ൻ​ജി. അ​യ്മ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ബു അ​ബാ​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും അ​വ​രു​ടെ രാ​ജ്യ​ത്ത്​ എ​ത്തു​ന്ന​തു​ മു​ത​ൽ മ​ട​ങ്ങു​ന്ന​തു​വ​രെ വ്യ​തി​രി​ക്ത​വും എ​ളു​പ്പ​മു​ള്ള​തു​മാ​യ അ​നു​ഭ​വം ന​ൽ​കാ​നും പാ​സ്​​പോ​ർ​ട്ട്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​​ന്റെ താ​ൽ​പ​ര്യം പാ​സ്‌​പോ​ർ​ട്ട് മേ​ധാ​വി ലോ​ഞ്ച്​ ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah AirportSaudi Arabia News
News Summary - Tourist Visa Lounge opened at Jeddah Airport
Next Story