Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഞ്ഞു മൂടി തബൂക്കിലെ...

മഞ്ഞു മൂടി തബൂക്കിലെ മലനിരകൾ

text_fields
bookmark_border
മഞ്ഞു മൂടി തബൂക്കിലെ മലനിരകൾ
cancel
camera_alt????????? ??????? ????? ??????????

തബൂക്ക്​: തബൂക്ക്​ മേഖലയിൽ മഞ്ഞുവീഴ്​ച ശക്​തം. മലയോരങ്ങൾ മഞ്ഞു മൂടിയ നിലയിലാണ്​. തണുപ്പ്​ കൂടിയതോടെ ഹഖ്​ൽ, ജിബാൽ ലോസ്​, ളഹ്​ർ, അലഖാൻ തുടങ്ങിയ ഉയർന്ന സ്​ഥലങ്ങളിൽ ഇത്തവണയും മഞ്ഞുവീഴ്​ച ശക്തമായി​.

ഇത്​ തുടരാനുള്ള സാധ്യത കണക്കിലെടുത്ത്​ അടിയന്തിരഘട്ടം നേരിടാൻ മലമ്പാതകളിൽ സിവിൽ ഡിഫൻസ്​, റെഡ്​ക്രസൻറ്, ട്രാഫിക് വിഭാഗങ്ങളുടെ യൂനിറ്റുക​ളെ വിന്യസിച്ചിട്ടുണ്ട്​.​ ഉല്ലാസ യാത്രക്ക്​ എത്തുന്നവരോട്​ ആവശ്യമായ മുൻകരുതലെടുക്കണമെന്നും മഞ്ഞു​വീഴ്​ചയുണ്ടാകു​​േമ്പാൾ​ മല കയറരുതെന്നും സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​​​.

അപകട സാധ്യതയുള്ള സ്​ഥലങ്ങളിലേക്ക്​ പോകരുതെന്നും ട്രാഫിക്​ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ റെഡ്​ക്രസൻറ്​ വക്​താവ്​ ഹുസാം സ്വാലിഹ്​ പറഞ്ഞു. അതേ സമയം, മുന്നറിയിപ്പുകൾ അവഗണിച്ച്​ മഞ്ഞു​ വീഴ്​ചയുണ്ടായ പ്രദേശങ്ങളിലെ മലകളിൽ നിരവധി പേരാണ്​ ഉല്ലാസത്തിന്​ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsaudi news
News Summary - tourist-saudi news
Next Story