റെഡ്സീ പദ്ധതി ആദ്യഘട്ടം 2022ൽ പൂർത്തിയാകും
text_fieldsജിദ്ദ: ടൂറിസം മേഖലയിലെ സൗദിയുടെ സ്വപ്ന പദ്ധതിയായ ‘റെഡ് സീ േപ്രാജക്ടി’െൻറ ഒന്നാം ഘട്ടം 2022ൽ പൂർത്തിയാകും. അഞ്ച് ദ്വീപുകളിലായി 14 ഹോട്ടലുകളും മലകളിലും മരൂഭൂമിയിലു ം ഒരോ സീസോർട്ടുകൾ എന്നിവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ആദ്യഘട്ട പ്രവൃത്തിസമയം ചുരുക്കുമെന്ന് കമ്പനി നേരേത്ത വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് 2022ൽ പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. 2017 ജൂലൈ മാസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഭീമൻ ടൂറിസം പദ്ധതിയാണിത്.
അംലജ്, അൽവജ്ഹ് എന്നീ മേഖലകൾക്കിടയിൽ കടലിലും കരയിലുമായി പ്രകൃതിഭംഗിയും ചരിത്രപ്രാധാന്യവും ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 50 ദ്വീപുകളും പദ്ധതി നടപ്പാക്കുന്നതിൽ ഉൾപ്പെടും. പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ അടുത്തിടെയാണ് ആരംഭിച്ചത്. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2030 ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
