Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിനോദ സഞ്ചാര സാധ്യതകൾ...

വിനോദ സഞ്ചാര സാധ്യതകൾ വിളംബ​രം ചെയ്​ത്​ ജിദ്ദയിൽ ടൂറിസം-വിനോദ ഫോറം

text_fields
bookmark_border
വിനോദ സഞ്ചാര സാധ്യതകൾ വിളംബ​രം ചെയ്​ത്​ ജിദ്ദയിൽ ടൂറിസം-വിനോദ ഫോറം
cancel
camera_alt??????^?????? ????? ????????? ????? ???? ???. ???? ???????? ????????? ????????????

ജിദ്ദ: വിനോദ സഞ്ചാരത്തി​​െൻറ സാധ്യതകൾ വിളംബ​രം ചെയ്​ത്​ ജിദ്ദയിൽ നടന്ന  ടൂറിസം-വിനോദ ഫോറം   പരിപാടികൾ  മേയർ ഡോ. ഹാനി അബൂറാസ്​ ഉദ്​ഘാടനം ​ചെയ്​തു. ഹിൽട്ടൺ ഹോട്ടലിലൊരുക്കിയ പരിപാടിയിൽ ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി അധ്യക്ഷൻ അമീർ അബ്​ദുല്ല ബിൻ സഉൗദ്​ ബിൻ മുഹമ്മദ്​ ആലു സഉൗദ്, വ്യാവസായ പ്രമുഖർ എന്നിവർ പ​െങ്കടുത്തു. 

ജിദ്ദയിലെ ടൂറിസം സാധ്യതകൾ വ്യക്​തമാക്കുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ​ടൂറിസം മേഖലയുടെ ഭാവി വരച്ചുകാട്ടുന്ന  ആദ്യ ഫോറമാണിതെന്ന്​ ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി മേധാവി അമീർ അബ്​ദുല്ല ബിൻ സഉൗദ്​ പറഞ്ഞു.കോർണിഷ്​ വികസനം പൂർത്തിയാകുന്ന  വേളയിൽ​ ടൂറിസം ഫോറം പരിപാടി ജിദ്ദയുടെ ഭംഗിക്ക്​ തിളക്കമുണ്ടാക്കുമെന്ന്​  ജിദ്ദ ചേംബർ ടൂറിസം വിനോദ കമ്മിറ്റി മേധാവി പറഞ്ഞു.അഞ്ച്​ വർഷത്തിനുള്ളിൽ രാജ്യത്ത്​ പത്ത്​ ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്നതാണ്​ ടൂറിസം മേഖലയെന്ന്​  ചേംബർ ഉപാധ്യക്ഷൻ സയ്യാദ്​ അൽബസാം പറഞ്ഞു. വർഷത്തിൽ 200 ബില്യൺ റിയാൽ വരുമാനമുണ്ടാക്കും​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sauditourismgulf newsmalayalam news
News Summary - tourism-saudi-gulf news
Next Story