Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​ധ്യ​ത​ക​ൾ...

സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട്​ ടൂ​റി​സം പ്ര​ദ​ർ​ശ​ന​മേ​ള​യും സ​മ്മേ​ള​ന​വും; ഇ​ന്ന്​ സ​മാ​പ​നം

text_fields
bookmark_border
സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട്​ ടൂ​റി​സം പ്ര​ദ​ർ​ശ​ന​മേ​ള​യും സ​മ്മേ​ള​ന​വും; ഇ​ന്ന്​ സ​മാ​പ​നം
cancel
camera_alt

റി​യാ​ദി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ​നി​ന്ന്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി റി​യാ​ദി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം ഫോ​റ​വും പ്ര​ദ​ർ​ശ​ന​മേ​ള​യും ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി, ടൂ​റി​സം ഡെ​വ​ല​പ്‌​മെൻറ്​ ഫ​ണ്ട്, ചെ​ങ്ക​ട​ൽ വി​ക​സ​ന അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള ടൂ​റി​സം വി​ദ​ഗ്ധ​രും പ്ര​ധാ​ന ടൂ​റി​സം ക​മ്പ​നി​ക​ളും ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

നി​യോം, അ​ൽ​ഉ​ല, ഖി​ദ്ദി​യ്യ, ദ​റ​ഇ​യ ഉ​ൾ​പ്പെടെ​യു​ള്ള രാ​ജ്യ​ത്തൊ​രു​ങ്ങു​ന്ന ഭീ​മ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക പ​വ​ലി​യ​നു​ക​ളും ബ​ഹു​ഭാ​ഷ പ്രാ​വീ​ണ്യ​മു​ള്ള ജീ​വ​ന​ക്കാ​രും പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ സ​ജീ​വ​മാ​ണ്. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​വ​ലി​യ​നു​ക​ളും ഈ ​രം​ഗ​ത്ത് നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും കോ​ർ​പ​റേ​റ്റു​ക​ളു​ൾ​പ്പെ​ടെ ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച മേ​ള ബു​ധ​നാഴ്ച രാ​ത്രി 10 ഓ​ടെ അ​വ​സാ​നി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടു​ മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. sauditf.com എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി സ​ന്ദ​ർ​ശ​നാ​നു​മ​തി നേ​ടാ​വു​ന്ന​താ​ണ്. നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് ര​ജി​സ്​​റ്റ​ർ ചെ​യ്ത് മേ​ള​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സൗ​ക​ര്യമൊരു​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽനി​ന്ന് ഇ​വ​ൻ​റ്​ ടൂ​റി​സം വി​ദ​ഗ്ദ്ധ​ർ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​ൻ മേ​ള​യി​ലു​ണ്ട്. അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ ഇ​വ​ൻ​റ്​ ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​തെ​ന്നും സൗ​ദി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ ഇ​വി​ൻ​ഷ്യ ഇ​വ​ൻ​റ്​ ക​മ്പ​നി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടിവ് ഓ​ഫിസ​ർ മു​ഹ​മ്മ​ദ് സാ​ദി​ഖ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2019നെ ​അ​പേ​ക്ഷി​ച്ച് 2023ൽ 156 ​ശ​ത​മാ​ന​മാ​ണ് കു​തി​പ്പു​ണ്ടാ​യ​ത്. 2030ഓ​ടെ 10 കോ​ടി സ​ന്ദ​ർ​ശ​ക ക്ല​ബി​ലെ​ത്താ​നാ​ണ് സൗ​ദി​യുടെ ശ്രമം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PossibilitiesConclusionTourism Exhibition
News Summary - Tourism-Exhibition-Possibilities-Conclusion
Next Story