Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതോഷിബയുടെ അടുത്ത തലമുറ...

തോഷിബയുടെ അടുത്ത തലമുറ ‘എസ്​ 300 എ.​ഐ സർവലൈൻസ്​ സ്​റ്റോറേജ് ഡിസ്​ക്’ പുറത്തിറക്കി​

text_fields
bookmark_border
തോഷിബയുടെ അടുത്ത തലമുറ ‘എസ്​ 300 എ.​ഐ സർവലൈൻസ്​ സ്​റ്റോറേജ് ഡിസ്​ക്’ പുറത്തിറക്കി​
cancel
camera_alt

തോഷിബയുടെ അടുത്ത തലമുറ ‘എസ്​ 300 എ.​ഐ സർവലൈൻസ്​ സ്​റ്റോറേജ് ഡിസ്​ക്’ റിയാദിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയപ്പോൾ​

റിയാദ്: ലോകപ്രശസ്​ത ഇലക്​ട്രോണിക്സ്​​ കമ്പനിയായ തോഷിബ സൗദി വിപണിയിൽ നെക്​സ്​റ്റ്​ ​ജനറേഷൻ ‘എസ്​ 300 എ.​ഐ സർവലൈൻസ്​ സ്​റ്റോറേജ് ഡിസ്​ക്’ പുറത്തിറക്കി​. റിയാദിലെ വോകോ ഹോട്ടലിൽ നടന്ന ‘ചാനൽ കണക്ട് പ്രോഗ്രാമി’ലാണ്​ ഉൽപന്നത്തി​ന്റെ ലോഞ്ചിങ് നടന്നത്​. തോഷിബയുടെ ഏറ്റവും പുതിയതും സി.സി ടി.വി ദൃശ്യങ്ങളുടെ സൂക്ഷിപ്പിനായി മാത്രം രൂപകൽപന ചെയ്തതുമായ സ്​റ്റോറേജ് സൊല്യൂഷ​ന്റെ മിഡിൽ ഈസ്​റ്റ്​ മേഖലയിലെ തന്നെ ഔദ്യോഗിക ലോഞ്ചിങ്​ പരിപാടിയായിരുന്നു ഇത്​.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന, പുതിയ കാലത്തെ നിരീക്ഷണ സംവിധാനങ്ങൾക്കായി പ്രത്യേകമായി നിർമിച്ച എൻറർപ്രൈസ് ഗ്രേഡ് ഹാർഡ് ഡ്രൈവാണിത്. വ്യവസായത്തിലെ മുൻനിര സവിശേഷതകളോടെ, 64 ഹൈ റെസല്യൂഷൻ കാമറകളെ വരെ പിന്തുണക്കാൻ ഈ ഹാർഡ്​ ഡിസ്​ക്കിന്​ കഴിയും.

കൂടാതെ ഒരേസമയം പ്രവർത്തിക്കുന്ന 32 എ.ഐ കാമറ സ്ട്രീമുകൾ കൈകാര്യം ചെയ്യാനും ഇതിന് ശേഷിയുണ്ട്. വർഷത്തിൽ 550 ടി.ബി കരുത്തുറ്റ വർക്ക് ലോഡ് റേറ്റിങ്​, തടസ്സമില്ലാതെ 25 ലക്ഷം മണിക്കൂർ വരെ പ്രവർത്തന ശേഷിയുള്ള ഉയർന്ന മീൻ ടൈം ടു ഫെയിലിയർ (എം.ടി.ടി.എഫ്​), അഞ്ച്​ വർഷത്തെ വിപുലമായ വാറൻറി എന്നീ സവിശേഷതകളും ഈ ഹാർഡ്​ ഡിസ്​ക്കിനുണ്ട്​. ദീർഘകാല ഈടുനിൽപ്പും വിശ്വാസ്യതയും ഉറപ്പാണെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.

ടോഷ്​ നെക്​സറ്റ്​ ടെക് വെഞ്ചേഴ്‌സ്​ മാനേജിങ്​ ഡയറക്ടർ സന്തോഷ് വർഗീസ്, ആഷ്​ടെൽ ഡിസ്ട്രിബ്യൂഷൻ ഹെഡ്​ ഫ്രാൻസിസ് പാലയൂർ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ സ്ട്രാറ്റജിക് സെയിൽസ് ഡയറക്ടറായ ബാസ്​റ്റ്യൻ ജെയിംസ് പുതിയ ഉൽപന്നത്തെ കുറിച്ച്​ വിശദീകരിച്ചു.

ചടങ്ങിൽ ആഷ്​ടെൽ ഡിസ്ട്രിബ്യൂഷന് അംഗീകാരപത്രം സമ്മാനിച്ചു. നിരീക്ഷണ വിഭാഗത്തിലെ മികച്ച പ്രകടനം പരിഗണിച്ച് യൂറോപ്പ്, മിഡിൽ ഈസ്​റ്റ്​, ആഫ്രിക്ക മേഖലയിൽ ഈ ബഹുമതി നേടുന്ന ആദ്യത്തെ ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിലാണ് അവർക്ക് ഈ അവാർഡ് ലഭിച്ചത്. ഫ്രാൻസിസ് പാലയൂർ, ജൂനിയർ മണക്കാടാവൻ എന്നിവർ ചേർന്ന്​ അവാർഡ് ഏറ്റുവാങ്ങി.

തോഷിബയുടെ ‘ചാനൽ കണക്ട് പ്രോഗ്രാം’, അത്യാധുനിക സ്​റ്റോറേജ് സാങ്കേതികവിദ്യ നൽകുന്നതിനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യൻ വിപണിയിലെ തങ്ങളുടെ തന്ത്രപരമായ പങ്കാളികളെ പിന്തുണക്കുന്നതിലുമുള്ള കമ്പനിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvArtificial IntelligenceSaudi Newsstorage facility
News Summary - Toshiba launches next-generation ‘S300 AI Surveillance Storage Disk’
Next Story