ഉന്നത വിജയികൾക്ക് ഐ.സി.എഫ് എക്സലൻസി അവാർഡ് സമ്മാനിച്ചു
text_fieldsറിയാദ് ഐ.സി.എഫ് എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണ ചടങ്ങിൽ നൗഫൽ പാലക്കാടൻ സംസാരിക്കുന്നു
റിയാദ്: സി.ബി.എസ്.ഇ, കേരള സിലബസുകളിലെ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ റിയാദിലെ 48 വിദ്യാർഥികളെ റിയാദ് ഐ.സി.എഫ് എജുക്കേഷൻ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ഐ.സി.എഫ് നാഷനൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാഷനൽ ഗാർഡ് ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. അബ്ദുൽ അസീസ് തയാറാക്കിയ ലഹരിവിരുദ്ധ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികളെയും യുവസമൂഹത്തെയും ലഹരി സ്വാധീനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെയും ലഹരിയുടെ മാരകവിപത്തിനെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. സൗദി തലത്തിൽ ഉന്നത വിജയികൾക്ക് നാഷനൽ കമ്മിറ്റിയും അന്താരാഷ്ട്ര തലത്തിൽ ഉന്നത വിജയം നേടുന്നവർക്ക് നൂറുൽ ഉലമ അവാർഡും ഐ.സി.എഫ് നൽകുന്നുണ്ട്. ഐ.സി.എഫ് നോളജ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി അസീസ് പാലൂർ സ്വാഗതം പറഞ്ഞു. ഹസൈനാർ ഹാറൂണി പ്രാർഥന നിർവഹിച്ചു. മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷതവഹിച്ചു.
നൗഫൽ പാലക്കാടൻ, സിദ്ദീഖ് തുവ്വൂർ, അഷ്റഫ് ഓച്ചിറ, ഹുസൈൻ അലി കടലുണ്ടി, അബ്ദുസ്സലാം പാമ്പുരുത്തി, ഷുക്കൂർ മടക്കര, മജീദ് താനാളൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, അബ്ദുൽ ജബ്ബാർ കുനിയിൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, റസാഖ് വയൽക്കര, ജാബിറലി പത്തനാപുരം, ലത്തീഫ് തിരുവമ്പാടി, മൻസൂർ പാലത്ത്, ഷാക്കിർ കൂടാളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഈസ്റ്റേൺ ചാപ്റ്ററിൽനിന്നും മികച്ച വിജയം നേടിയ റിയാദിലെ വിദ്യാർഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഐ.സി.എഫ് റീജ്യൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം വെന്നിയൂർ ഉപസംഹാര പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

