കോവിഡ്: അബൂദബിയിൽ സഹായത്തിന് ടോൾ ഫ്രീ നമ്പർ
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിൽ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് 800 1717 എ ന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ എസ്തിജാബയുടെ സഹായം ലഭിക്കും. അബൂദബി എമിറേറ്റിലെ കോവിഡ് പരിശോധന കേന്ദ്രവുമായി ബന്ധപ്പെട്ടാലും സഹായം ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ സഹകരണത്തോടെ അബൂദബിയിലെയും അൽഐനിലെയും ആശുപത്രികളിലാണ് കോവിഡ്-19 കേസുകൾ ചികിത്സിക്കുന്നത്. രോഗികൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ചികിത്സക്കുള്ള പ്രത്യേക സൗകര്യവും ഈ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. അബൂദബിയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ക്ലീവ്ലാൻഡ് ക്ലിനിക്, അൽഐനിലെ തവം ഹോസ്പിറ്റൽ എന്നിവയിൽ കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നില്ലെന്നും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.
അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ വാഹനത്തിലിരുന്ന് കോവിഡ്-19 സാംപിൾ നൽകാൻ സൗകര്യമുള്ള പരിശോധന കേന്ദ്രം ആരംഭിച്ചതുമുതൽ ഈ മാസം ഒന്നുവരെ 2,934 പരിശോധനകൾ നടത്തി. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഈ കേന്ദ്രത്തിൽ അതിവേഗം നടക്കുന്നു. പ്രതിദിനം 600 പേരുടെ സാംപിൾ പരിശോധനക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.doh.gov.ae/en/covid-19 എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
