ടോക്യോ ഒളിമ്പിക്സ്: ഹലാല്‍ ഭക്ഷണം ‘റാബിത്ത’ ഉറപ്പാക്കും
text_fieldsറിയാദ്: ടോക്യോ ഒളിമ്പിക്സിൽ ഹലാല്‍ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മേല്‍നോട്ടം മക്ക ആസ്ഥാനമായ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്ത) വഹിക്കും. ഇതുസംബന്ധിച്ച കരാറിൽ റാബിത്ത സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഈസയും ജാപ്പനീസ് അധികൃതരും ശനിയാഴ്ച ഒപ്പുവെച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ 2020ല്‍ നടക്കുന്ന ഒളിമ്പിക്സിൽ പെങ്കടുക്കാനെത്തുന്ന താരങ്ങൾക്കും അധികൃതർക്കും ഹലാൽ ഭക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്തമാണ് റാബിത്ത ഏറ്റെടുക്കുന്നത്.
റാബിത്ത നിര്‍ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഹലാല്‍ ഭക്ഷണം ഉറപ്പാക്കുമെന്ന് ജപ്പാൻ അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മുസ്ലിം സമൂഹത്തിന് റാബിത്ത നല്‍കുന്ന പിന്തുണയുടെയും സാമൂഹിക സേവനത്തിെൻറയും ഭാഗമായാണ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് ഒപ്പുവെക്കല്‍ ചടങ്ങിന് ശേഷം സെക്രട്ടറി ജനറല്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
