ശറഫിയ്യ സ്റ്റോറിെൻറ നവീകരിച്ച ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsജിദ്ദ: ജിദ്ദയിലെ ശറഫിയ്യ സ്റ്റോറിെൻറ നവീകരിച്ച ഷോറൂമിെൻറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. 1983 മുതൽ ജിദ്ദയിലെ ശറഫിയ്യയുടെ ഹൃദയഭാഗത്ത് ആരംഭിക്കുകയും മലയാളികളുടെ മനസിൽ ചേക്കേറുകയും ചെയ്ത ആദ്യ മിനിമാർക്കറ്റുകളിലൊന്നാണ് ശറഫിയ്യ സ്റ്റോർ.
ഉദ്ഘാടനം വൈകീട്ട് നാലിനാണ്. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വിശാലമായ സൗകര്യത്തോടെയും വൈവിധ്യമാർന്ന വിഭവങ്ങളുടെയും കലവറ ഒരുക്കിയാണ് ഷോറൂമിെൻറ പുതിയ രംഗ പ്രവേശം. ഉദ്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

